ഗാർഹികത്തൊഴിലാളി നിയമനം : 112 കൺസൾട്ടൻസികളുടെ ലൈസൻസ് റദ്ദാക്കും


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഗാർഹികത്തൊഴിലാളികളെ വിതരണം ചെയ്യുന്ന 112 ഓഫിസുകളുടെ ലൈസൻസ് ആഭ്യന്തരമന്ത്രാലയം റദ്ദാക്കും. വാണിജ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള 321 ഓഫിസുകളിൽ ഉൾപ്പെട്ടവയാണ് ഇവ. എന്നാൽ നിയമാനുസൃതം പ്രവർത്തിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ലൈസൻസ് റദ്ദാക്കപ്പെടുന്ന ഓഫിസുകൾ കെട്ടിവച്ച തുക തൽക്കാലം മന്ത്രാലയം സൂക്ഷിക്കും. വ്യവസ്ഥകൾ പാലിച്ചതായി തെളിയിച്ചാൽ പണം തിരികെ നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed