യു­വതി­യെ­ കൊ­ന്ന് ഫ്രീ­സറിൽ ഒളി­പ്പി­ച്ച ദന്പതി­കൾ­ക്ക് വധശി­ക്ഷ


കുവൈത്ത് സിറ്റി : ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച കേസിൽ ദന്പതികൾക്ക് വധശിക്ഷ. ലബനൻ‌കാരനായ ഭർത്താവ് നാദിർ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂൺ എന്നിവരുടെ അഭാവത്തിലാണു കുവൈത്ത് കോടതി വിധി. 

സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ അറസ്റ്റിലായ ഇവരിൽ ഭർത്താവിനെ ലബനനു കൈമാറി. ഭാര്യ ഇപ്പോഴും സിറിയൻ കസ്റ്റഡിയിലാണ്. കുവൈത്തിൽ തിരിച്ചെത്തുന്നപക്ഷം ഇവർക്ക് അപ്പീൽ നൽകാം. രണ്ടുപേരെയും തിരികെയെത്തിക്കാൻ ഇന്റർപോൾ സഹായം തേടിയിട്ടുമുണ്ട്.

കൊലപാതകം കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈത്തിലെ അപാർട്ട്മെന്റിലെ ഫ്രീസറിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ കുവൈത്ത് വിട്ടെങ്കിലും അപ്പാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായി രുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിനൽകിയിരുന്നു. ഇക്കാര്യങ്ങ ളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed