GKPWA കുവൈറ്റ് ചാപ്റ്റർ പേരുമാറ്റം പ്രഖ്യാപിച്ചു


കുവൈറ്റ് സിറ്റി : രാഷ്ട്രീയ സാമുദായിക പ്രദേശിക ഭേദമെന്യേ 2016 ഒക്ടോബർ 30 മുതൽ കുവൈത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (KPWA), ആഗോളതല കൂട്ടായ്മയുടെ നാട്ടിലെ സൊസൈറ്റി, ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷൻ (റെജി:KTM/TC/118/2018) GKPA എന്ന പേരിൽ രെജിസ്റ്റർ ചെയ്യപ്പെട്ടതുമായി അഫിലിയേറ്റ്‌ ചെയ്ത് കൊണ്ട്‌ മറ്റ്‌ രാജ്യത്തെ കൂട്ടായ്മകൾക്കൊപ്പം കുവൈത്ത്‌ ചാപ്റ്ററും അതേ പേരും ലോഗോയും സ്വീകരിച്ചു കൊണ്ട്‌ പുനർനാമകരണം ചെയ്തതായി ‌ഔപചാരികമായി ഭാരവാഹികൾ അറിയിച്ചു.

പേരിൽ മാത്രം ഉള്ള സാങ്കേതികമായ ഈ മാറ്റം GKPWA/KPWA എന്നതിൽ നിന്നും GKPA എന്നാകുന്നതിൽ കുവൈത്ത് പ്രവാസി സമൂഹത്തിനും അംഗങ്ങൾക്കും ആശയകുഴപ്പം ഉണ്ടാവരുത്‌ എന്ന് അറിയിക്കുന്നതോടൊപ്പം ഭാവിയിലെ എല്ലാ എഴുത്തുകുത്തുകൾക്കും പ്രവർത്തനങ്ങൾക്കും GKPA അഥവാ ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷൻ എന്നതായിരിക്കും ഉപയോഗിക്കുക. പ്രവാസി പുനരധിവാസ പദ്ധതികൾക്കും ബോധവത്കരണങ്ങൾക്കും മുൻ‌തൂക്കം നൽകി വളർന്നു വരുന്ന സംഘടന 9 രാജ്യങ്ങളിലും നാട്ടിൽ എല്ലാ ജില്ലയിലും താലൂക്ക് പഞ്ചായത്തുകളിലും പ്രവർത്തനക്ഷമമാണ്.

വിദേശത്തെ അംഗങ്ങൾക്ക് സ്വമേധയാ നാട്ടിലെ സൈസൈറ്റി അംഗങ്ങൾ ആയി രെജിസ്റ്റർ ചെയ്യപ്പെടുക എന്നതും, വിദേശത്തും / സ്വദേശത്തും ആജീവനാന്ത മെമ്പർഷിപ് എടുക്കുന്നവർക്ക് അതെ അംഗത്വം താമസമാറ്റത്തിനൊപ്പം തുടരാവുന്നതാണ് എന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്. സൊസൈറ്റി മുന്നോട്ട് വെക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചും പ്രവാസി ബോധവത്കരണ പ്രവർത്തനങ്ങളെ കുറിച്ചും വിശദാംശങ്ങൾ കുവൈത്തിൽ ഏപ്രിൽ 27നു സംഘടിപ്പിക്കുന്ന ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തിലും സാംസ്കാരിക സമേളനത്തിലും അവതരിപ്പിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed