തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഫഹാഹീൽ ഏരിയ കളിക്കളം കമ്മറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഫഹാഹീൽ ഏരിയ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം കമ്മറ്റി രൂപീകരിച്ചു. 17/03/2018 വെള്ളിയാഴ്ച്ച വൈകിട്ട് 5 :30 ന് മംഗഫിൽ ബിവിൻ തോമസിന്റെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ ഫഹാഹീൽ ഏരിയ വനിത വേദി കോർഡിനേറ്റർ ശ്രീമതി.ജിഷ രാജീവ് യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ ശ്രീമതി. സൂസൻ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. യോഗ അധ്യക്ഷയും വനിതാവേദി കോർഡിനേറ്ററും ആയ ജിഷ രാജീവ് അവരുടെ അധ്യക്ഷ പ്രസംഗത്തിൽ ഫഹാഹീൽ ഏരിയയുടെ കളിക്കളം സമിതിയിലേക്ക് എത്തിച്ചേർന്ന എല്ലാകുട്ടികൾക്കും നന്ദിയും അതോടൊപ്പം തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹിക്കൾക്ക് പ്രവർത്തന വർഷത്തിലേക്കു എല്ലാവിധ ആശംസകൾ നേരുകയും തുടർന്ന് വരുന്ന കളിക്കളത്തിന്റെ എല്ലാ പ്രവർത്തനത്തിനും വനിതാവേദിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും അവർ വാഗ്ദാനം ചെയ്തു.
അസോസിയേഷൻ വനിതാവേദി ജനറൽ സെക്രട്ടറി ശ്രീമതി. റിനി ഷൈജു, ഫഹാഹീൽ ഏരിയ കൺവീനർ ശ്രീ ജിജോ പായമേൽ, അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ബിജു കടവി , അസോസിയേഷൻ ആർട്സ് കൺവീനർ ശ്രീ. ബിജു കോരോത്ത്, ആക്ടിങ്. ജനറൽ സെക്രട്ടറി ശ്രീ. പൗലോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . കളിക്കളം എന്ന കൂട്ടായ്മയുടെ ആവശ്യകതെയെകുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഏരിയ എക്സിക്യൂട്ടീവ് അംഗം ശ്രീ. സെബാസ്റ്റ്യൻ വാതുക്കാടൻ (മുൻ ട്രാസ്ക് പ്രസിഡന്റ്) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് കളിക്കളം ഏരിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു.
കളിക്കളം ഏരിയ കോഓർഡിനേറ്റർ ആയി പാർവതി മധുവിനെയും, സെക്രട്ടറിയായി പ്രണവ് മണികണ്ഠനേയും തെരെഞ്ഞെടുത്തു, കേന്ദ്ര കമ്മിറ്റിയിലേക്ക് ആൽവിയ ഷിജുവും, ജാൻ എരിഞ്ചേരിയെയും തെരെഞ്ഞടുക്കപ്പെട്ടു . എക്സിക്യൂട്ടീവ് അംഗങ്ങളായി സഫ്വാന സബീർ, അഹ്സന ഷാഹിം, ആഷികാ സാജൻ ,ഗൗതം പ്രസാദ്, ഐവിൻ ഷിജു, ബോണിറ്റ റാഫി, കണ്ണൻ സുരേഷ് എന്നിവരെയും തെരെഞ്ഞെടുത്തു. മുപ്പത്തിഅഞ്ചോളം കുട്ടികൾ പങ്കെടുത്ത യോഗം 7 മണിക്ക് അവസാനിച്ചു.

