സർ­ക്കാർ മേ­ഖലയിൽ സന്പൂ­ർ­ണ സ്വദേ­ശി­വൽ­ക്കരണം നടപ്പാ­ക്കു­ന്നതി­നു­ള്ള സമയ പരി­ധി­ നീ­ട്ടി­ കു­വൈ­ത്ത്


കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ സന്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള സമയ പരിധി കുവൈത്ത് നീട്ടി. അഞ്ച് വർഷത്തിനുള്ളിൽ ലക്ഷ്യം നടപ്പാക്കൽ പ്രായോഗികമല്ലെന്ന് വിലയിരുത്തിയാണ് നടപടി. പുതിയ തീരുമാനപ്രകാരം 2028 ആണ് പൊതുമേഖലയിൽ സന്പൂർണ്ണ സ്വദേശിവൽക്കരണം സാധ്യമാക്കേണ്ട വർഷം. നേരത്തെ അഞ്ച് വർഷത്തിനുള്ളിൽ അതായത് 2023 ആവുന്നതോടെ സർക്കാർ മേഖല പൂർണ്ണമായി സ്വദേശിവൽക്കരിക്കണമെന്നായിരുന്നു തീരുമാനം . എന്നാൽ ഇത് പ്രായോഗികമല്ലെന്ന് വിലയിരുത്തലാണ് സർക്കാറിനുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങൾ വിദേശ ജീവനക്കാരെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു ഈ മേഖലകളിൽ വിദേശികൾ ചെയ്തുകൊണ്ടിരുന്ന ജോലികൾ ചെയ്യാൻ പ്രാപ്തരായ കുവൈത്തികളെ കണ്ടെത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. 

ബിരുദം നേടി പുറത്തിറങ്ങുന്ന കുവൈത്തി ഉദ്യോഗാർത്ഥികൾക്ക് മതിയായ പരിശീലനം നൽകാനും മറ്റും കാലതാമസം നേരിടും. അതുപോലെ ഇപ്പോൾ വിദേശികൾ ചെയ്യുന്നതും സ്വദേശികൾ ചെയ്യാൻ മടിക്കുന്ന നിരവധി ജോലികൾ വേറെയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനും ബദൽ സംവിധാനം നടപ്പിലാക്കാനും ചുരുങ്ങിയത് പത്ത് വർഷമെങ്കിലും വേണ്ടിവരുമെന്ന നിരീക്ഷണത്തിലാണ്  സർക്കാർ സന്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള സമയ പരിധി നീട്ടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed