ഗൾഫ് എയർ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വീസ് ആരംഭിക്കുന്നു
കുവൈത്ത് സിറ്റി: ഗൾഫ് എയർ ജൂൺ പതിനഞ്ച് മുതൽ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വീസ് ആരംഭിക്കുന്നു. കുവൈത്ത് −ബഹ്റൈൻ കോഴിക്കോട് റൂട്ടിൽ രണ്ട് സർവ്വീസുകളും തിരിച്ച് ഒരു സർവ്വീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എല്ലാ സർവ്വീസുകളും ബഹ്‌റൈൻ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത് . ആദ്യ സർവ്വീസ് കുവൈത്തിൽ നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെട്ട് പുലർച്ചെ നാലു മണിക്ക് കോഴിക്കോട് എത്തും. രണ്ടാമത്തെ സർവീസ് കുവൈത്തിൽനിന്ന് വൈകീട്ട് 6.20ന് പുറപ്പെട്ട് പുലർച്ചെ നാലു മണിക്ക് കോഴിക്കോട്ട് എത്തും. കോഴിക്കോട് നിന്ന് കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലർച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 10.40ന് ലക്ഷ്യസ്ഥാനത്തെത്തും.
46 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗും അനുവദിക്കും. കണക്ഷൻ ആണെങ്കിലും കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്ന് പുതിയ പ്രതിദിന സർവ്വീസ് ആരംഭിക്കുന്നത് മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമായിരിക്കും.

