വിദേശ സന്ദർശകർക്ക് തുണയായി ദുബൈ ഭരണാധികാരി
ദുബൈ: വിദേശ സന്ദർശകർക്ക് തുണയായി യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
മരുഭൂമിയിൽ വാഹനം കേടായതിനെ തുടർന്ന് നിസ്സഹായരായി നിന്ന മെക്‌സിക്കോയിൽ നിന്നുള്ള ഹന്ന കാരൻ അറോയോയാണ് ട്വിറ്ററിലൂടെ അവർക്ക് സഹായത്തിനായെത്തിയ ഷെയ്ഖ് മുഹമ്മദിന്റെ ഫോട്ടോയും വിവരങ്ങളും പുറംലോകത്തെ അറിയിച്ചത്. ദുബൈക്ക് പുറത്ത് മരുഭൂമിയിലായിരുന്നു വിദേശികളുടെ സംഘം കുടുങ്ങിപ്പോയത്.
സഹായത്തിന് ആരുമില്ലാതെ വിഷമിച്ചുനിന്ന മെക്‌സിക്കൻ യുവതിയും സുഹൃത്തും അതുവഴി പോയ ദുബൈ ഭരണാധികാരിയുടെ ശ്രദ്ധയിൽ പെട്ടു. അവർക്ക് സമീപം എത്തിയ ഷെയ്ഖ് മുഹമ്മദ് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം തന്റെ സഹായികളെ അവരെ സഹായിക്കാൻ ചുമതലെപ്പടുത്തുകയായിരുന്നു. നേരത്തേയും ഇത്തരം ഘട്ടങ്ങളിൽ പല സംഘങ്ങൾക്കും അദ്ദേഹം അത്ഭുതകരമായി രക്ഷകനായി എത്തിയിരുന്നു.

