ജോ­ലി­ നഷ്ടമാ­കു­മെ­ന്ന ആശങ്കയിൽ പ്രവാ­സി­ എഞ്ചി­നീ­യർ­മാർ


കുവൈത്ത് സിറ്റി : പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയതോടെ കുവൈത്തിലെ ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ ആയിരക്കണക്കിന് പ്രവാസി എഞ്ചിനീയർമാർ. കേരളത്തിലെ 144 എഞ്ചിനീയറിംഗ് കോളേജുകൾ‍ കുവൈത്തിന്റെ കരിന്പട്ടികയിലാണ്.സംസ്ഥാനത്തെ 18 എഞ്ചിനീയറിംഗ് കോളേജുകളിൽ‍ നിന്ന് എത്തുന്നവർ‍ക്ക് മാത്രമേ ഇനി കുവൈത്തിൽ‍ ജോലി ലഭിക്കൂ. ഈ 18 കോളേജുകൾ‍ക്ക് പോലും ഗ്രേഡ് നിർ‍ണയിച്ചിട്ടുണ്ട്. ഗ്രേഡനുസരിച്ചായിരിക്കും ശന്പളനിർ‍ണയത്തിലെ ഏറ്റക്കുറച്ചിൽ‍. ഈ കോളേജുകളിൽ‍ നിന്നെത്തുന്നവരെപോലും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവേശനപരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുക്കുക. കുവൈത്ത് എഞ്ചിനിയേഴ്‌സ് യൂണിയനാണ് പരീക്ഷാ നടത്തിപ്പിലൂടെ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുക.

ഇപ്പോൾ‍ കുവൈത്തിൽ‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ എഞ്ചിയർ‍മാർ‍ക്കും അവർ‍ കരിന്പട്ടികയിൽ‍ പെട്ട കോളേജുകളിൽ‍ പഠിച്ചവരാണെങ്കിൽ‍ വിസ പുതുക്കിനൽ‍കില്ലെന്ന പുതിയ നിബന്ധനയും ആശങ്ക പടർ‍ത്തുന്നു. കുവൈത്ത് മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കരിന്പട്ടികയും പുതിയ നിബന്ധനകളും മൂലം നൂറുകണക്കിന് പ്രവാസി എഞ്ചിനീയർ‍മാരുടെ ജോലിയാണ് നഷ്ടപ്പെടുക. യു.എ.ഇയും സൗദിഅറേബ്യയും കഴിഞ്ഞാൽ‍ ഏറ്റവുമധികം മലയാളി എഞ്ചിനീയർ‍മാർ‍ തൊഴിലെടുക്കുന്നത് കുവൈത്തിലാണ്. 

കുവൈത്തിൽ‍ കരിന്പട്ടികയിൽ‍ പെടാത്ത കോളേജുകളിൽ‍ നിന്നും നിയമനത്തിന് പരീക്ഷയെഴുതുന്നവരും നിയമനവിസ പുതുക്കുന്നവരും ഭീമമായ ഫീസ് അടയ്ക്കണമെന്നും പുതിയ നിബന്ധനയിലുണ്ട്. കരിന്പട്ടികയിൽ‍പ്പെട്ട കോളേജുകളിൽ‍ പഠിച്ച് ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങൾ‍ അടിയന്തരമായി സമർ‍പ്പിക്കാൻ പൊതുസ്വകാര്യസ്ഥാപനങ്ങളോട് കുവൈത്ത് ഭരണകൂടം നിർദ്‍ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത വ്യാജ സർ‍വ്വകലാശാലകൾ‍ ഏറ്റവുമധികം ഇന്ത്യയിലാണ്. ഇപ്പോഴത്തെ നീക്കത്തിൽ‍ വ്യാജന്മാരേയും പിടികൂടാനാണ് പദ്ധതി.

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ, മാനവ വിഭവശേഷി മന്ത്രാലയങ്ങൾക്ക് അപേക്ഷ അയച്ചിട്ടുണ്ട്. 60 ശതമാനത്തോളം ഇന്ത്യൻ എഞ്ചിനീയർമാരെ പ്രശ്നം ബാധിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed