സൽമാൻ രാജാവിന്റെ മകൾക്കെതിരെ അറസ്റ്റ് വാറണ്ട്
റിയാദ് : സൗദി അറേബ്യയിലെ സൽമാന്‍ രാജാവിന്റെ ഏകമകൾ ഹാസ ബിന്റ് സൽമാൻ രാജകുമാരിക്കെതിരെ ഫ്രാൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പാരീസിലെ അപ്പാർട്ട്‌മെന്റിൽ കഴിയവെ, 2016ൽ തന്റെ ബോഡിഗാർഡിനെക്കൊണ്ട് ജീവനക്കാരനെ മർദ്ദിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ മൂത്ത സഹോദരിയാണ് 44കാരിയായ ഹാസ രാജകുമാരി.
2016 സപ്റ്റംബറിലായിരുന്നു അറസ്റ്റ് വാറണ്ടുമായി ബന്ധപ്പെട്ട സംഭവം. വെേസ്റ്റൺ പാരീസിലെ അവന്യൂ ഫോക്കിലാണ് ഹാസയുടെ ഫ്‌ളാറ്റ്. ഇവിടെ ഇവർ മിക്കവാറും വരാറുണ്ട്.
അപ്പാർട്ട്‌മെന്റിൽ അറ്റകുറ്റപ്പണിക്കുവന്നയാൾ ജോലിക്കിടെ മുറിയുടെ ഫോട്ടോയെടുത്തപ്പോൾ ഹാസ തന്റെ അംഗരക്ഷകനെക്കൊണ്ട് മർദ്ദിപ്പിക്കുകയായിരുന്നു. ജോലിയുടെ ആവശ്യത്തിനുവേണ്ടിയാണ് ഫോട്ടൊയെടുത്തതെന്ന് ഇയാൾ പറഞ്ഞെങ്കിലും മാധ്യമങ്ങൾക്ക് വിൽക്കുന്നതിന് വേണ്ടിയാണ് ഫോട്ടോ എടുത്തതെന്നാരോപിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് ജീവനക്കരന്റെ പരാതി.
ബോഡിഗാർഡിനെ 2016 ഒക്ടോബർ ഒന്നിനുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അപ്പാർട്ട്‌മെന്റിന്റെ ചിത്രമെടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ണ്ടായതെന്ന് ഇയാൾ കോടതിയിൽ വ്യക്തമാക്കി.

