വി­ദ്യാ­ഭ്യാ­സ മേ­ഖലയി­ലും സ്വദേ­ശി­വൽക്കരണം നടപ്പാ­ക്കാ­നൊ­രു­ങ്ങി­ സൗ­ദി­


റിയാദ് : സൗദിയിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു. പെൺകുട്ടികളുടെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ സന്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കുക. പ്രവിശ്യാ സൗദിവൽക്കരണപദ്ധതിയുടെ ഭാഗമായമാണ് പെൺകുട്ടികളുടെ സ്കൂളുകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. അസീർ പ്രവിശ്യയിലെ പെൺകുട്ടികളുടെ സ്കൂളുകളിൽ ആഗസ്റ്റ് 29 മുതൽ നടപ്പിലാക്കും. അസീർ പ്രവിശ്യയിൽ പെൺകുട്ടികളുടെ സ്കൂളുകൾ അടക്കം എട്ടു മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും അസീർ ഗവർണറേറ്റും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിനു ശേഷം മറ്റു പ്രവിശ്യകളിലും പദ്ധതി നടപ്പിലാക്കും.

അടുത്ത ഘട്ടത്തിൽ ആൺകുട്ടികളുടെ സ്കൂളുകളിലും സ്വദേശിവൽക്കരണം നിർബന്ധമാക്കാനാണ് നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed