വേ­നലിൽ വൈ­ദ്യു­തി­ ഉപഭോ­ഗം ഉയരു­മെ­ന്ന് വൈ­ദ്യു­തി­ മന്ത്രാ­ലയം


കുവൈത്ത് സിറ്റി : ഈ വേനൽക്കാലത്ത് രാജ്യത്തെ വൈദ്യുതി ഉപഭോഗം പരമാവധി 14,400 മെഗാവാട്ട് വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് വൈദ്യുത മന്ത്രാലയം. കഴിഞ്ഞ വേനലിലെ വൈദ്യുതി ഉപയോഗം 14,300 മെഗാവാട്ട് വരെയായിരുന്നെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. നിലവിൽ 16,700 മെഗാവാട്ടാണ് വൈദ്യുതി ഉൽപ്പാദനശേഷി.

മുടങ്ങാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ച് രാപകൽ സേവനം ഉറപ്പാക്കും. ഇതിന് ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കി. ഉപകരണങ്ങളും സജ്ജമാണ്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് 300 മൊബൈൽ ജനറേറ്ററുകൾ സജ്ജമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.  വേനൽക്കാലത്ത് ശുദ്ധജല ലഭ്യതയും ഉറപ്പാക്കും.  നാല് ബില്യൺ ഗ്യാലൻ വെള്ളം സംഭരിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. അതിനിടെ രാജ്യത്ത് നടപ്പാക്കുന്ന പാരന്പര്യേതര വൈദ്യുതി പദ്ധതിയുടെ 85 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കാറ്റിൽ നിന്നുള്ള വൈദ്യുതി, സോളർ വൈദ്യുതി എന്നിവയാണ് നടപ്പാക്കുന്ന പുനരുപയോഗ വൈദ്യുതി പദ്ധതികൾ. ഇവ ഈവർഷം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുനരുപയോഗ വൈദ്യുതി പദ്ധതിയിൽനിന്ന് 70 മെഗാവാട്ടാണ് ഉൽപ്പാദിപ്പിക്കാൻ കഴിയുക. 

പദ്ധതിയുടെ നിർമാണ പുരോഗതി കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദ് അഡ്വാൻസ്മെന്റ് ഓഫ് സയൻസർ ഡയറക്ടർ ജനറൽ ഉമർ, ഓഡിറ്റ് ബ്യൂറോ പ്രതിനിധികൾ എന്നിവർ സന്ദർശിച്ചു. ഭാവിയിൽ 2000 മുതൽ 4000 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിക്കാൻ കഴിയുന്ന വലിയ പദ്ധതികളും ഈ മേഖലയിൽ സാധ്യമാകുമെന്നും ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. അദ്നാൻ ശിഹാബുദ്ദീൻ പറഞ്ഞു. 2030നകം രാജ്യത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 15 ശതമാനം പാരന്പര്യേതര വൈദ്യുതിയിൽ നിന്നായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് പദ്ധതികൾ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed