ഉമൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആരോഗ്യ ക്യാന്പിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു
അബുദാബി : ഉമൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ആരോഗ്യ ക്യാന്പിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. മുപ്പതോളം ഡോക്ടർമാർ സേവനം നൽകിയ ക്യാന്പ് വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാരംഭിച്ച് ഉച്ചയ്ക്ക് രണ്ട് വരെ നീണ്ടു. ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡണ്ട് സജാദ് നാട്ടിക അധ്യക്ഷനായിരുന്നു.
പോലീസ് ഡയറക്ടർ ജനറൽ ഷെയ്ഖ് റാഷിദ് അഹമ്ദ് അൽമുള്ള, ഷെയ്ഖ് മൻസൂർ ഇബ്രാഹിം അൽമുള്ള, കോൺസൽ പ്രേംചന്ദ്, ഉമൽ ഖുവൈൻ ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് സുൽത്താൻ റാഷിദ് അൽ ഖർജി, സ്വകാര്യവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവ് അഹമ്മദ് അൽ ഖർജി, സുൽത്താൻ ബിൻ അൽ ഖൽഫാൻ എന്നിവർ സംബന്ധിച്ചു.

