സൗ­ദി­യിൽ‍ റി­ക്രൂ­ട്ടിംഗ് ഏജൻ‍­സി­ മേ­ഖലയിൽ‍ വി­ദേ­ശ നി­ക്ഷേ­പം അനു­വദി­ക്കും


റിയാദ് : സൗദി അറേബ്യയിൽ‍ റിക്രൂട്ടിംഗ് ഏജൻ‍സി, വീട്ടുവേലക്കാരെ കൂലിക്ക് നൽ‍കൽ‍ എന്നീ മേഖലയിൽ‍ വിദേശ നിക്ഷേപം അനുവദിക്കുമെന്ന് തൊഴിൽ‍ മന്ത്രാലയം. തൊഴിൽ‍ മന്ത്രാലയവും സൗദി ജനറൽ‍ ഇൻ‍വസ്റ്റ്മെന്റ് അതോറിറ്റിയും ചേർ‍ന്നാണ് പുതിയ നയ മാറ്റത്തിന് അംഗീകാരം നൽ‍കിയത്. 

വിദേശ പരിചയം ഉപയോഗപ്പെടുത്താനും ആരോഗ്യകരമായ വിപണി മത്സ‍രം പ്രോൽ‍സാഹിപ്പിക്കാനും ലക്ഷ്യമാക്കി മൂന്ന് വർ‍ഷത്തെ പരിചയസന്പത്തുള്ള സ്ഥാപനങ്ങൾ‍ക്കാണ് വിദേശ നിക്ഷേപത്തിന് അനുമതി ലഭിക്കുക.

മുന്പ് സ്വദേശികൾ‍ക്ക് മാത്രം പരിമിതമായിരുന്ന റിക്രൂട്ടിംഗ് ഏജൻ‍സി രംഗത്തേക്ക് വിദേശ നിക്ഷേപകർ‍ക്ക് കടന്നുവരാൻ അനുവാദം നൽ‍കുന്നതിലൂടെ ആരോഗ്യകരമായ വിപണി മത്സരം പ്രോൽ‍സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽ‍ഖൈൽ‍ പറഞ്ഞു. 

കൂടാതെ റിക്രൂട്ടിംഗ്, മാൻ‍പവർ‍ സപ്ലൈ രംഗത്ത് വിദേശത്ത് നിലവിലുള്ള പരിചയം സൗദിയിലേക്കും കൊണ്ടുവരാനും അധികൃതർ‍ ഉദ്ദേശിക്കുന്നു. സൗദി വിഷൻ 2030ന്റെ ഭാഗമായി വിദേശ നിക്ഷേപം സൗദിയിലേക്ക് ആകർ‍ഷിക്കുക, പെട്രോളിതര വരുമാനം വർദ്‍ധിപ്പിക്കുക എന്നതും മന്ത്രാലയ തീരുമാനത്തിന്റെ പ്രചോദനമാണ്. സേവനങ്ങൾ‍ ഓൺ‍ലൈൻ വഴിയായിരിക്കണമെന്നും തൊഴിൽ‍ മന്ത്രാലയം മുന്നോട്ടുവെക്കുന്ന നിബന്ധനകൾ‍ പാലിച്ചു കൊണ്ടായിരിക്കണമെന്നും നിക്ഷേപ വ്യവസ്ഥയിൽ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed