വി­ദേ­ശി­കൾ­ക്ക് ലൈ­സൻ­സ്: കു­വൈ­ത്ത് ആഭ്യന്തര മന്ത്രാ­ലയം പ്രത്യേ­ക സമി­തി­യെ­ നി­യോ­ഗി­ച്ചു­


കുവൈത്ത് സിറ്റി : വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിച്ചു.   വലീദ് അൽ തബ്‌തബാ‌‌‌‌‌‌‌‌ഇ എം.‌പിയാണ് പാർലമെന്റിൽ ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകൾ അനുസരിച്ചാണോ എന്ന് പരിശോധിക്കുകയാകും സമിതിയുടെ ചുമതല.

 കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഉപാധികളുണ്ട്. 600 ദിനാർ ശന്പളം, രണ്ടുവർഷമായി കുവൈത്തിൽ താമസം, ബിരുദം എന്നിവയാ
ണ് വ്യവസ്ഥകൾ. അതേസമയം കുവൈത്തിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾ, വീടുകളിലെ ഡ്രൈവർമാർ, ഡോക്ടർമാർ, ജഡ്ജിമാർ,
എൻ‌ജിനീയർമാർ, കുട്ടികളുള്ള വീട്ടമ്മമാർ, മെസഞ്ചർമാർ തുടങ്ങിയവർക്ക് ഇവ ബാധകവുമല്ല. 

ഉപാധികളില്ലാത്ത ജോലിയുമായി ബന്ധപ്പെട്ട് ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് അങ്ങനെയല്ലാത്ത ജോലിയിലേക്കു മാറുന്പോൾ റദ്ദാക്കണമെന്നാണു വ്യവസ്ഥ. പ
ലരും അങ്ങനെ ചെയ്യാറില്ലെന്ന് അധികൃതർ പറയുന്നു. ലൈസൻസ് ലഭിക്കാൻ ഉപാധികൾ കർശനമാക്കിയതോടെ അഴിമതിക്കുള്ള സാഹചര്യം വർദ്ധിച്ചിട്ടുണ്ടെന്നു ചില എം‌.പിമാർ പരാതിപ്പെടുന്നു. റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് എം‌.പിമാരുടെ ആവശ്യം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed