കു­വൈ­ത്ത് ദേ­ശീ­യ റെ­യിൽ പദ്ധതി­ പൊ­തു­-സ്വകാ­ര്യ പങ്കാ­ളി­ത്തത്തിൽ നടപ്പാ­ക്കും


കുവൈത്ത് സിറ്റി : കുവൈത്തിലെ നിർദ്ദിഷ്ട ദേശീയ റെയിൽ പദ്ധതി പൊതു−സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നടപ്പാക്കും. 2020നകം നിർമ്മാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (പാർട്‌) ബോർഡ് അംഗം മുഹമ്മദ് സൗദ് അൽ ഹദ്ബ അറിയിച്ചു. പദ്ധതി നടത്തിപ്പിനായി പബ്ലിക് ജോയിന്റ് കന്പനി സ്ഥാപിക്കും. 

സിവിൽ ജോലികൾക്കായി ഒന്നും റെയിൽ‌വെ അടിസ്ഥാന സൗകര്യങ്ങൾക്കായി വേറെയും രണ്ട് പാക്കേജുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പങ്കാ
ളിത്തം 44 ശതമാനമായിരിക്കും. 50 ശതമാനം ഓഹരികൾ ഐ.പി‌‌‌‌‌‌‌‌‌‌‌‌‌‌‌‌.ഒ വഴി കുവൈത്ത് പൗരന്മാർക്ക് നൽകും. ആറുശതമാനം ഓഹരിയാകും സർക്കാറിന്. നിർമ്മാണ കന്പനിക്കാകും പദ്ധതിയുടെ ഉടമാവകാശം. 30 വർഷത്തിന് ‘പാർടി’ന് ലഭിക്കും. കുവൈത്ത് സിറ്റിയിൽനിന്ന് നുവൈസീബ് വരെ 111 കിലോമീറ്ററാണ് ഒന്നാംഘട്ടം. 

പിന്നീട് നിലവിൽ വരുന്ന ഗൾഫ് റെയിലുമായി സൗദി ഭാഗത്ത് ഈ പാളം കൂടിച്ചേർക്കും. കുവൈത്ത് സിറ്റിയെ ബു‌‌‌‌‌‌‌‌‌‌‌‌‌‌‌‌ബ്‌യാൻ ദ്വീപുമായി ബന്ധിപ്പിക്കുന്ന 153 കിലോമീറ്റർ ലിങ്ക്റയിലും സ്ഥാപിക്കും. ഒന്നാം ഘട്ടത്തിന്റെ ടെക്നിക്കൽ കൺസൽറ്റിനെ ഈ വർഷം മൂന്നാം പാദം നിയമിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒന്നാം ഘട്ടത്തിന് മതിപ്പ് ചെലവ് 900ദശലക്ഷം ദിനാറാണ്. 

ഗൾഫ് റെയിലിന്റെ ഭാഗമാകുന്നതോടെ കുവൈത്തിൽ നിന്ന് സൗദിയിലെ ദമാംമിലേക്കു യാത്രാ സൗകര്യം കൂടും. 225 കിലോമീറ്ററാകും കുവൈത്തിന്റെ ഭാഗത്ത് അ
പ്പോൾ പാളത്തിന്റെ ദൈർഘ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed