ദുബൈ കഴിഞ്ഞ വർഷം നശിപ്പിച്ചത് 2.6 കോടി വ്യാജ ഉൽപ്പന്നങ്ങൾ
ദുബൈ : ദുബൈയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്ത് നശിപ്പിച്ചത് 2.6 കോടി വ്യാജ ഉൽപ്പന്നങ്ങൾ. ദുബൈ ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് 120 കോടി ദിർഹം വില വരുന്ന വ്യാജ ഉൽപ്പന്നങ്ങൾ നശിപ്പിച്ചത്. മാധ്യമ പ്രവർത്തകരുടെയും, വ്യാപാരികളുടെയും, നിയമ വിദഗ്ദ്ധരുടെയും മുന്നിൽ വച്ചാണ് വ്യാജ ഉൽപ്പന്നങ്ങൾ നശിപ്പിച്ചത്.
പരാതി ലഭിച്ചതും അല്ലാത്തുമായി ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ ആയിരത്തിലധികം പരിശോധനളിലാണ് ഇത്രയും വ്യാജന്മാരെ പിടിച്ചെടുത്തത്. 1,117 കേസുകളാണ് വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഫയൽ ചെയ്തത്. ബാഗുകൾ, ചെരിപ്പുകൾ, വാച്ചുകൾ, സ്മാർട്ട് ഫോണുകൾ,ഇല
ക്ട്രോണിക്ക് ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ പ്രധാനം. വ്യാജന്മാർ കൂടുതൽ എത്തിയത് ഷൂസിന്റെ ബ്രാൻ ഡുകളുമായാണ്. ഏകദേശം 40 കോടി ദിർഹം വിലമതിക്കുന്ന 51,144 ഷൂസുകളാണ് നശിപ്പിച്ചത്.

