വാഹനാപകടം: മലയാളി യുവാവ് മരിച്ചു
മസ്്ക്കറ്റ് : ഹൈമയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൊടുപുഴ കൊടുവേലിൽ സ്വദേശി അഖിൽ മാത്യു (27) ആണ് മരിച്ചത്. അൽ അദ്‌റാക് കന്പനിയിൽ ഇലക്ട്രിക്കൽ പ്രൊജക്ട് എൻജിനീയറായിരുന്ന അഖിൽ സഹപ്രവർക്കനൊപ്പം ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു.
നിയന്ത്രണംവിട്ട കാർ ഒന്നിലധികം തവണ മറിഞ്ഞു. കൂടയുണ്ടായിരുന്ന സഹപ്രവർത്തകന്റെ പരിക്ക് സാരമുള്ളതല്ല. ആശുപത്രിയിലെത്തിക്കും മുന്പ് അഖിലിന്റെ മരണം സംഭവിച്ചിരുന്നു. മൂന്ന് വർഷമായി അഖിൽ ഒമാനിലുണ്ട്.

