കല കുവൈറ്റ് 39)o വാർഷിക സമ്മേളന പ്രചരണാർത്ഥം സെമിനാറുകൾ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കല കുവൈറ്റ് 39)മത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അബുഹലീഫ, അബ്ബാസിയ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ നടന്ന "പ്രവാസിയും ഗവൺമെന്റുകളും" എന്ന സെമിനാറിൽ, പ്രവാസികളോട് വിവിധ സർക്കാരുകൾക്കുള്ള സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. അബുഹലീഫ മേഖല പ്രസിഡണ്ട് പി.ബി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് സെമിനാറിന്റെ വിഷയത്തെ കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. INL പ്രതിനിധി സത്താർ കുന്നിൻ ചർച്ചാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു, KMCC യെ പ്രതിനിതീകരിച്ച് ഡോ.മുഹമ്മദലി, കല കുവൈറ്റ് മുൻ പ്രസിഡണ്ട് ആർ .നാഗനാഥൻ, കല കുവൈറ്റ് മുൻ പ്രസിഡന്റ് T.V ഹിക്ക്മത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മോഡറേറ്ററായി കേന്ദ്രകമ്മിറ്റി അംഗം എം.പി മുസഫർ സെമിനാറിനെ നിയന്ത്രിച്ചു. മേഖല സെക്രട്ടറി പ്രജോഷ് സ്വാഗതവും, മേഖല എക്സികുട്ടീവ് അംഗം സുമേഷ് നന്ദിയും രേഖപ്പെടുത്തി. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ നാസർ കടലുണ്ടി ജോതിഷ് ചെറിയാൻ എന്നിവർ സംബന്ധിച്ചു.
അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന "കേരളം ഇന്നലെ-ഇന്ന്" എന്ന വിഷയത്തിലുള്ള സെമിനാർ, കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മേഖലാ എക്സിക്യൂട്ടീവംഗം മനു തോമസ് വിഷയത്തിലുള്ള പ്രബന്ധം അവതരിപ്പിച്ചു. INL പ്രതിനിധി സത്താർ കുന്നിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. ചർച്ചയുടെ മോഡറേറ്ററായി ടി.കെ.സൈജു പ്രവർത്തിച്ചു. കലയുടെയും, വനിതാവേദിയുടെയും അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മേഖലാ പ്രിൻസ്റ്റൺ ഡിക്രൂസ് സ്വാഗതവും, മേഖലാ എക്സിക്യുട്ടീവ് അംഗം സജീവൻ.പി.പി നന്ദിയും രേഖപ്പെടുത്തി.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 39)o വാർഷിക സമ്മേളനം ജനുവരി 19,20 തീയ്യതികളിലായി അബ്ബാസിയയിൽ വെച്ച് നടക്കും. പ്രതിനിധി സമ്മേളനം ജനുവരി 19ന് ആർ.സുദർശനൻ നഗറിലും (നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ, അബ്ബാസിയ), പൊതു സമ്മേളനം ജനുവരി 20ന് ഗൗരി ലങ്കേഷ് നഗറിൽ (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) വെച്ചും നടക്കും. ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷൻ ഡയറക്ടർ ഫാ:പ്രൊഫ: മാത്യുസ് വഴക്കുന്നം മുഖ്യാതിഥിയായി പങ്കെടുക്കും.

