കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റ് : കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ടീമുകൾക്കു ജയം


കുവൈത്ത് സിറ്റി : കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ അഞ്ചിന്റെ ഏഴാം വാരം പിന്നിട്ടപ്പോൾ, സോക്കർ ലീഗിൽ ഫോക് കണ്ണൂർ, എംഫാഖ് മലപ്പുറം, കെ.ഡി.എഫ്.എ കോഴിക്കോട്, തിരുവനന്തപുരം ടീമുകൾക്ക് ജയം. മാസ്റ്റേഴ്‌സ് ലീഗിൽ തിരുവനന്തപുരം കണ്ണൂരിനെയും, കെ.ഡി.എഫ്.എ കോഴിക്കോട് എറണാകുളത്തെയും പാലക്കാട് യുണൈറ്റഡ് കാസർഗോഡിനെയും പരാജയപ്പെടുത്തി . സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ ഫോക് കണ്ണൂർ ഏകപക്ഷീയമായ ഒരു ഗോളിന് എറണാകുളത്തെ പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ ശഹീദ് നേടിയ ഗോളിലാണ് കണ്ണൂരിന്റെ വിജയം. രണ്ടാം മത്സരത്തിൽ മലപ്പുറം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. മലപ്പുറത്തിന് വേണ്ടി ഹാരിസ്, ഫാസിൽ, അഫ്താബ് എന്നിവർ ഗോൾ നേടിയപ്പോൾ പാലക്കാടിന്റെ ആശ്വാസ ഗോൾ ജിനീഷാണ് നേടിയത്. കരുത്തന്മാർ ഏറ്റുമുട്ടിയ മൂന്നാം മത്സരത്തിൽ കോഴിക്കോട് ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് കാസർകോടിനെ പരാജയപ്പെടുത്തി. ശ്യാമാണ് കോഴിക്കോടിന്റെ വിജയ ഗോൾ നേടിയത്. അവസാന മത്സരത്തിൽ തിരുവനന്തപുരം ഏകപക്ഷീയമായ ഒരു ഗോളിന് വയനാടിനെ പരാജയപ്പെടുത്തി.

മത്സരങ്ങൾ വീക്ഷിക്കുന്നതിനായി കുവൈത്ത് ഇന്ത്യൻ ബാറ്റ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ മണിമാര ചോഴൻ സന്നിഹിതനായിരുന്നു. മത്സരങ്ങളിലെ മാൻ ഓഫ് ദ് മാച്ചസായി മാസ്റ്റേഴ്സ് ലീഗിൽ ഷാഹുൽ (കോഴിക്കോട്), കുഞ്ഞി മുഹമ്മദ് (പാലക്കാട്), ഔസേപ്പ് (തിരുവനന്തപുരം) എന്നിവരെയും സോക്കർ ലീഗിൽ നൗഫൽ (കണ്ണൂർ), ഷഹീർ (മലപ്പുറം), ജംഷീൽ (കോഴിക്കോട്) അരുൺ ക്ളീറ്റസ്സ് (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed