കല കുവൈറ്റ് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ.അജിത് കുമാർ, കലയുടെ മുതിർന്ന അംഗം സാം പൈനുമൂട് എന്നിവർ ചേർന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. കലയുടെ 4 മേഖലകളിലെ പ്രവർത്തകരിൽ നിന്ന് പിരിച്ചെടുത്ത 1,25,000 രൂപയാണു കൈമാറിയത്.

