കേ­ന്ദ്ര വി­ദേ­ശകാ­ര്യ സഹ മന്ത്രി­ വി­.കെ­ സിംഗ് 10ന് കു­വൈ­ത്ത് സന്ദർ‍­ശി­ക്കും


കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.കെ സിംഗ് 10ന് കുവൈത്ത് സന്ദർശിക്കും. രാജ്യത്തെത്തുന്ന മന്ത്രി കുവൈത്ത് വിദേശകാര്യ വകുപ്പ്, തൊഴിൽ സാമുഹിക കാര്യ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ജോലിയും ഇഖാമയും ഇല്ലാതെ മാസങ്ങളായി ദുരിതം പേറുന്ന ഖറാഫി നാഷണലിലെ രണ്ടായിരത്തിൽ അധികം ഇന്ത്യൻ തൊഴിലാളികളുടെ വിഷയമാവും പ്രധാനമയും ചർച്ച ചെയ്യുക. 10ന് വൈകിട്ടെത്തുന്ന വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി.കെ സിംഗ് 11ന് കുവൈത്ത് വിദേശകാര്യ വകുപ്പ് മന്ത്രി ഷേഖ് സബാ ഖാലിദ് അൽ സബാ, തൊഴിൽ സാമൂഹിക കാര്യ വകുപ്പ് മന്ത്രി ഹിന്ദ് അൽ സബീഹ് എന്നീവരുമായിട്ടാണ് ചർച്ചകൾ തീരുമാനിച്ചിരിക്കുന്നത്.

പിഴ ഒടുക്കാതെ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ മടക്കി അയക്കാനും, മറ്റ് കന്പനികളിലേക്ക് ജോലി മാറാൻ‍ ആഗ്രഹിക്കുന്നവർ‍ക്ക് അതിനുള്ള അവസരം നൽകുന്നതാണ് പ്രധാനമയും ഉന്നയിക്കുന്നത്. ഇതടക്കമുള്ള വിഷയങ്ങൾ തൊഴിൽ ആഭ്യന്തര വകുപ്പ് മന്ത്രാലയങ്ങളുമായി എംബസി ലേബർ വിഭാഗം നിരന്തരം ആശയ വിനിമയം നടത്തി വരുന്നുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കുവൈത്തിലെത്തിയ വിദേശകാര്യ വകുപ്പ് സഹമന്ത്രിയായ എം.ജെ അക്ബറിന്റെ മുന്നിൽ ഖറാഫി തൊഴിലാളികൾ നേരീട്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു.

 തുടർന്ന്,അദ്ദേഹം ഇത് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ സുഷമ സ്വരാജ് കുവൈത്ത് വിദേശകാര്യ വകുപ്പ് മന്ത്രിക്ക് അനൂകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തും അയച്ചിരുന്നു.ഇതിന്റെ തുടർച്ചയെന്നോണ്ണം വേണം വി.കെ സിംഗിന്റെ സന്ദർശനത്തെ കാണേണ്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed