കൊല്ലം ജില്ല പ്രവാസി സമാജം, സമ്മാന വിതരണം നടത്തി
കുവൈത്ത് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ് ദശവര്‍ഷഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അബ്ബാസിയ ഹൈ ഡൈയിന്‍ ആഡിറ്റോറിയത്തില്‍ ജനറല്‍സെക്രട്ടറി അലക്സ് മാത്യുവിന്‍റെ ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, സലില്‍ വര്‍മ, ലാജി ജേക്കബ്,സെക്രട്ടറിമാരായ ,അന്‍സാര്‍ കുളത്തുപ്പുഴ,അലക്സ് കുട്ടി പനവേലി, പ്രമില്‍ പ്രഭാകരന്‍, ബിജു ജോര്‍ജ്, സലിംരാജ് , യുണിറ്റ് കണ്‍വീനര്‍മാരായ, ടിജോ തോമസ് , ശ്രീജിത്ത് , വിജയന്‍ , എക്സികുട്ടിവ് അംഗങ്ങളായ ഷഹീദ് ലബ്ബ , റെജി മത്തായി, എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സലിംരാജ് സ്വാഗതവും , റാഫിള്‍ കണ്‍വീനര്‍ വര്‍ഗീസ് വൈദ്യന്‍ നന്ദിയും പറഞ്ഞു.

