ഒഎൻസിപി വാർഷിക ചാരിറ്റി ദിനവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ഒഎൻസിപി കുവൈറ്റ് (ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ കുവൈറ്റിലെ സാംസ്കാരിക സംഘടന) 2018 ജനുവരി ഒന്നാം തിയ്യതി പതിനൊന്നു മണിമുതൽ കുവൈറ്റിലെ വഫ്ര എന്ന സ്ഥലത്ത് സംഘടനയുടെ വാർഷിക ചാരിറ്റി ദിനത്തിന്റെ ഭാഗമായി ,കുവൈറ്റിലെ കമ്പനികളായ VISION, KCPC, HOT&FERCINIT എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് പുതുവത്സരത്തിന്റെ ഭാഗമായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ,ബഗ്ലാദേശ്,ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ മെലഡി മ്യൂസിക് ഗ്രൂപ്പ് ഗാനമേള അവതരിപ്പിച്ചു തുടർന്ന് സൗജന്യമായി എല്ലാവർക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകുകയുണ്ടായി. പരിപാടികളുടെ ഉദ്ഘാടനം ഒഎൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ശ്രീ ബാബു ഫ്രാൻസിസ് നിർവഹിച്ചു, പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ എംബസിയുടെ റജിസ്ട്രേഷൻ ലഭിച്ചത് യോഗത്തെ അറിയിക്കുകയും ചെയ്തു ,കൂടാതെ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.oncpkuwait.org) ഉദ്ഘാടനം കുവൈറ്റ് ഓയിൽ കമ്പനി ഉദ്യോഗസ്ഥൻ, ശ്രീ ഖാറള അൽ മുത്തയറി നിർവഹിച്ചു . ഒഎൻ സി പി കേരള ഘടകം ശ്രീ ബ്രൈറ്റ് വർഗീസ് സ്വാഗതവും ദേശീയ ജനറൽസെക്രട്ടറി ശ്രീ ജിയൊ ടോമി നന്ദിയും പറഞ്ഞു.തുടർന്ന് ദേശീയ കമ്മിറ്റി ടൃഷറർ ശ്രീ രവീന്ദ്രൻ ടിവി , ശ്രീ ശ്രീധരൻ സുബയ്യ തമിഴ്നാട്, ശ്രീ പ്രകാശ് യാദവ് മഹാരാഷ്ട്ര, ശ്രീ ഗംഗാധരൻ ചിന്ന തെലുങ്കാന, ശ്രീ ഫഹദ് ഖാൻ ഡൽഹി എന്നിവർ ആശംസാപ്രസംഗം നിർവഹിച്ചു.

