മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ
ന്യൂഡൽഹി : മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. പ്രതിപക്ഷം മുന്നോട്ടു വച്ച ഭേദഗതികളും സിലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യവും പരിഗണിക്കും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണ്. പരിഗണനയ്ക്കായി ബിൽ സിലക്ട് കമ്മിറ്റിക്കു വിടുന്നതിനോടു കേന്ദ്രസർക്കാരിനു യോജിപ്പില്ല. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് വ്യാഴാഴ്ചയായിരുന്നു. ലോക്സഭ ബില്‍ അന്നുതന്നെ പാസാക്കി. എന്നാൽ ലോക്സഭ പാസാക്കിയ ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്.

