കുവൈത്തിൽ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് 208 വിദ്യാർത്ഥികൾക്ക് വിലക്ക്


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ ഹൈസ്‌കൂൾ പരീക്ഷയിൽ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിൽ നിന്ന് 208 വിദ്യാർത്ഥികളെ ഒഴിവാക്കിയതായി റിപ്പോർട്ട്. സയൻസ്, ആർ‍ട്‌സ്, മതപഠന വിഭാഗങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള 208 ഓളം വിദ്യാർത്ഥികൾ ഹൈസ്‌ക്കൂൾ വിഭാഗത്തിലെ ആദ്യ സെമസ്റ്റർ പരീക്ഷയിലെ ഇംഗ്ലീഷ് പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വെളിപ്പെടുത്തി.

വിവിധ കാരണങ്ങളാൽ 1876 വിദ്യാർ‍ത്ഥികളാണ് ഇക്കാലയളവിൽ വിവിധ പരീക്ഷകൾ ക്ക് ഹാജരാകാതിരുന്നത്. സയൻസ് വിഷയങ്ങളിൽ 21686 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തത്. 

ഇവരിൽ 20789 പേർ പരീക്ഷ എഴുതി. 897 പേർ പരീക്ഷയ്ക്ക് ഹാജരായില്ല. 70 പേരെ പരീക്ഷ എഴുതുന്നതിനിൽ നിന്നും വിലക്കുകയും ചെയ്തു. ആർട്‌സ് വിഭാഗത്തിൽ 14961 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇവരിൽ 14067 പേർ പരീക്ഷയെഴുതി. 894 പേർ‍ പരീക്ഷയ്ക്ക് ഹാജരായില്ല. 

138 പേരെ പരീക്ഷയെഴുതുന്നതിൽ നിന്നും വിലക്കി. മതപഠന വിഭാഗത്തിൽ 1221 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 1136 പേർ പരീക്ഷയെഴുതി. 85 പേർ പരീക്ഷ എഴുതാൻ ഹാജരായില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed