സ്വദേശികൾക്കുള്ള ഇന്ധന സബ്‌സി­ഡി­: രജി­സ്റ്റർ ചെ­യ്തവരുടെ എണ്ണം 145000 ആയി


മസ്‌ക്കറ്റ്: കുറഞ്ഞ വരുമാനക്കാരായ സ്വദേശികൾക്ക് ഏർപ്പെടുത്തുന്ന ഇന്ധന സബ്‌സിഡിക്ക് ഇതുവരെ അപേക്ഷിച്ചത് 1,45,000ത്തിൽ പരം സ്വദേശികൾ‍. ഇവരിൽ 1019 പേർ മത്സ്യത്തൊഴിലാളികളാണ്. ജനുവരി മുതൽ സബ്‌സിഡി നിരക്കിൽ‍ ഇന്ധനം ലഭിച്ചുതുടങ്ങുമെങ്കിലും തുടർന്നും രജിസ്‌ട്രേഷൻ അവസരം നൽകും. മാസത്തിൽ 200 റിയാൽ വരെ എം 91 പെട്രോളാണ് സബ്‌സിഡി നിരക്കിൽ ലഭിക്കുക. 

600 ഒമാനി റിയാലിൽ താഴെ മാസ വരുമാനമുള്ള 18 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് സബ്‌സിഡി ലഭിക്കുക. സബ്‌സിഡി നിരക്കിൽ ലിറ്ററിന് 180 ബൈസക്ക് 200 ലിറ്റർ പെട്രോൾ ഒരു മാസം ലഭ്യമാകും. രാജ്യത്തെ എണ്ണ വിപണന എജൻസികളായ ഒമാൻ ഓയിൽ, ഷെൽ‍, അൽ മഹ എന്നി കന്പനികൾ വഴിയാണ് സബ്‌സിഡി കാർഡുകൾ അനുവദിക്കുക. 

ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 51 ശതമാനം പേരും തിരഞ്ഞെടുത്തിരിക്കുന്നത് ഒമാൻ‍ ഓയിലിനെയാണ്. 32 ശതമാനം ഷെൽ ഒമാനും 17 ശതമാനം പേർ അൽ മഹ മാർക്കിംഗ് കന്പനിയെയും തിരഞ്ഞെടുത്തു.  മന്ത്രിസഭാ കൗൺസിലിന്റെ തീരുമാന പ്രകാരമാണ് ദേശീയ ഇന്ധന  സബ്‌സിഡി സംവിധാനം തിരികെ കൊണ്ടുവരുന്നത്. രാജ്യത്ത് നിരത്തുകളിലുള്ള വാഹനങ്ങളിൽ‍ 80 ശതമാനവും എം 91, എം 95 പെട്രോൾ ഇന്ധനമായി ഉപയോഗിക്കാവുന്നവയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed