നോട്ടം 2017നു തിരശീല വീണു


കുവൈത്ത് സിറ്റി : കേരള അസോസിയേഷൻ കുവൈറ്റ്‌ കണിയാപുരം രാമചന്ദ്രൻ സ്മാരക അഞ്ചാമത് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നോട്ടം 2017 അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ അരങ്ങേറി. മേളയെ പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങിനെ ആയാണ് തരം തിരിച്ചിരുന്നത്.
പ്രശസ്ത സിനിമ സംവിധായകനും ജൂറി അംഗവുമായ എം പി സുകുമാരൻ നായർ മേള ഉത്‌ഘാടനം ചെയ്തു. സിനിമ നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, ഛായാഗ്രാഹകൻ കെ ജി ജയൻ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. ഉൽഘാടന സമ്മേളനം അസോസിയേഷൻ ജെനെറൽ കോർഡിനേറ്റർ ശ്രീലാൽ മുരളി സ്വാഗതം ആശംസിച്ചു, പ്രസിഡന്റ്‌ മണിക്കുട്ടൻ എടക്കാട്ട് അദ്ധ്യക്ഷൻ ആയിരുന്നു, ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലൂപ്പറമ്പിൽ, സെക്രട്ടറി പ്രവീൺ നന്തിലത്ത്, ഷാജി, എന്നിവർ സംസാരിച്ചു ട്രഷറർ ശ്രീനിവാസൻ മുനമ്പം നന്ദി പറഞ്ഞു.

മേളയിൽ മത്സര വിഭാഗത്തിൽ 22 സിനിമകൾ പങ്കെടുത്തു. കടലിരമ്പം( ശ്രീനിവാസൻ മുനമ്പം ), ട്രീറ്റ്മെന്റ് ( റെജി ഭാസ്കർ ) കുട്ടികളുടെ സിനിമ ആയ കളരിയുണ്ട് സൂക്ഷിക്കുക( സുധി വി കൃഷ്ണൻ ), എന്നി സിനിമകൾ ആയിരുന്നു പ്രദർശന വിഭാഗത്തിൽ ഉണ്ടായിരുന്നത്.

ഓപ്പൺ ഫോറം ശ്രീ ജോൺ മാത്യു നിയന്ത്രിച്ചു. ഓരോ സിനിമയുടെ സംവിധായകരുമായി സിനിമകളെകുറിച്ച് ചർച്ചകൾ നടത്തി.

*നോട്ടം 2017* അവാർഡ് ജേതാക്കൾ*

ഗ്രാൻഡ് ജൂറി : ആരോ ഒരാൾ ( നിസാർ ഇബ്രാഹിം )

പ്രവാസി പുരസ്‌കാരം : മൊമെന്റ്‌സ്‌ ( സാബു സൂര്യചിത്ര )

മികച്ച പ്രേക്ഷക ചിത്രം : ഫാക്റ്ററി ( നിമിഷ രാജേഷ് )

മികച്ച നടൻ : ഗോവിന്ദ് ശാന്ത ( അബ്രിഗോ )

മികച്ച നടി : ഡോ: അനില ആൽബർട്ട് ( ഇൻസൈറ്റ് )

മികച്ച സംവിധായകൻ : മുനീർ അഹമ്മദ് (റീ പ്ളേ)

സ്ക്രിപ്റ്റ് : മുഹമ്മദ് ജാബിർ ( 25 പൈസ )

എഡിറ്റർ : ഷാജഹാൻ കൊയിലാണ്ടി (ഡി ഡേ, റീ പ്‌ളേ , ഇൻസൈറ്റ് )

ക്യാമറ : സമീർ അലി ( ആരോ ഒരാൾ )

സൗണ്ട് ഡിസൈൻ : രഞ്ജു രാജു ( മൊമെന്റ്‌സ്‌ )

ബാല താരം : ശങ്കർ ദാസ് സുഭാഷ് ( എം.ഒ.ഇ ) &
മരിയ സന്തോഷ്(മൊമെന്റ്‌സ്‌ )

ജൂറി സ്‌പെഷൽ അവാർഡ്
സിനിമ : യോഗ ( സിംഗാൾ അനിൽ )

ജൂറി സ്പെഷ്യൽ മെൻഷൻ : കൗണ്ട് ഡൌൺ(മേതിൽ കോമളൻകുട്ടി) , ദി ലിഫ്റ്റ്( നവീൻ എസ് കുമാർ ), കൂമൻതുരുത്ത് ( അൻസാരി കരൂപ്പടന്ന )

കുവൈറ്റിലെ സിനിമകളിൽ നിന്നും സ്പെഷ്യൽ ജൂറി മെൻഷൻ
സ്ക്രിപ്റ്റ് : ഷരീഫ് താമരശ്ശേരി ( ഫേസസ് ഓഫ് എ ഡൈസ് )
ക്യാമറ : യാസർ ഇബ്രാഹിം പതിയിൽ ( അബ്രിഗോ )

നോട്ടം 2017 മേള സാബു എം പീറ്റർ, ഷാജി രഘുവരൻ, ഉബൈദ് പള്ളുരുത്തി, രാജീവ്‌ ജോൺ,ഉണ്ണി തമാരാൽ,സമദ്, ഹരികുമാർ,ഷാഹിൻ ചിറയിൻകീഴ്, ബീന സാബു, ജിഷബിജു മഞ്ജു മോഹനൻ, ശൈലേഷ്,യാസർ, സൈഫുദീൻ, ബൈജു കെ തോമസ് എന്നിവർ മേള നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed