ഇറാ­നിൽ സർ­ക്കാർ വി­രു­ദ്ധ പ്രകടനം


ടെഹ്‌റാൻ : വിലക്കയറ്റത്തിനും അഴിമതിക്കുമെതിരേ ഇറാനിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്ന പ്രകടനങ്ങൾ തുടരുന്നതിനിടെ നിയമവിരുദ്ധമായ സംഘംചേരലിനെതിരേ ജനങ്ങൾക്ക് ഭരണകൂടം മുന്നറിയിപ്പു നൽകി. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് പിന്തുണ പ്രഖ്യാപിച്ച് തലസ്ഥാന നഗരമായ ടെഹ്റാനിലും രണ്ടാമത്തെ വലിയ നഗരമായ മഷാദിലും ആയിരങ്ങളാണ് അണിനിരന്നത്. പിന്നീടിത്‌ രാജ്യത്തിന്റെ മുക്കിലേക്കും മൂലയിലേക്കും വ്യാപിച്ചു. വിലക്കയറ്റത്തിനെതിരേ ആരംഭിച്ച പ്രക്ഷോഭം ഭരണകൂടത്തിനെതിരേ പ്രതിഷേധാഗ്നിയാകുന്നതാണു കണ്ടത്‌.

“ഏകാതിപതിക്ക്‌ മരണശിക്ഷ, രാഷ്‌ട്രീയ തടവുകാർ‍ക്കു സ്വാതന്ത്ര്യം”... തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ്‌ ആയിരങ്ങൾ‍ പുണ്യനഗരമായ ഖ്വാമിലടക്കം നടന്നത്‌. ടെഹ്റാൻ സർവ്വകലാശാലയ്ക്കു മുന്നിൽ വിദ്യാർത്ഥികൾ പൊലീസിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിച്ചതിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും സർക്കാർ വിരുദ്ധ വികാരം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, സമൂഹമാധ്യമത്തിലൂടെ സമരവികാരം പടർത്തുന്നതിനെതിരെ ഇറാൻ ആഭ്യന്തര മന്ത്രി അബ്ദൽറേസ റഹ്‌മാനി ഫസ്‌ലി മുന്നറിയിപ്പു നൽകി. മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള പ്രകടനങ്ങൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം സർക്കാർ അനുകൂലികളും തെരുവിലിറങ്ങി. സർ‍ക്കാർ‍ അനുകൂല റാലിയെ സർ‍ക്കാർ‍ മാധ്യമങ്ങൾ‍ ആഘോഷമാക്കിയപ്പോൾ‍ രണ്ട് ദിവസം മുന്പുണ്ടായ ജനരോഷം മറക്കരുതെന്നാണ്‌ ഉദ്യോഗസ്‌ഥരടക്കം നൽ‍കുന്ന മുന്നറിയിപ്പ്‌. തൊഴിലില്ലായ്‌മ, വിലക്കയറ്റം, അഴിമതി, കുടിവെള്ളക്ഷാമം, ബജറ്റ്‌ വിഹിതത്തിലെ അപകതകൾ‍ എന്നിവ രാജ്യത്തിനു വെല്ലുവിളിയാണെന്ന്‌ പ്രസിഡണ്ട്‌ ഹസൻ റൂഹാനിയെ സംസ്‌കാരികവിഭാഗം ഉപദേശകൻ ഓർ‍മിപ്പിക്കുകയും ചെയ്‌തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed