പോലീസ് സ്റ്റേഷന് നേരെ ബോംബേറ്
കൂത്തുപറന്പ്: കൂത്തുപറന്പ് പോലീസ് േസ്റ്റഷന് നേരെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതക്കി. കഴിഞ്ഞ ദിവസം രാത്രി 11മണിയോടെയായിരുന്നു സംഭവം. സി.പി.എം പ്രവർത്തകനായ പാതിയാട് മന്പറത്തെ പ്രജീഷിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രേജിത്, ശ്രിനിലേഷ്, നിധീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു അക്രമം അരങ്ങേറിയത്. മൂന്ന് പേരെയും കൂത്തുപറന്പ് പോലീസ് േസ്റ്റഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടയിൽ ഒരുസംഘം പോലീസ് േസ്റ്റഷന് നേരെ നാടൻ ബോംബെറിയുകയായിരുന്നു. േസ്റ്റഷന്റെ പിറകിലുള്ള ക്വാർട്ടേഴ്സിന്റെ ഭാഗത്ത് നിന്നാണ് നാടൻ ബോംബ് എറിഞ്ഞത്.
ബോംബ് മരത്തിൽതട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് പോലീസുകാർ ഓടിയെത്തുന്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ശിവവിക്രം, തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം എന്നിവർ രാത്രിതന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂത്തുപറന്പ് സി.ഐ ജോസ് ജോർജ്, എസ്.ഐ നിഷിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശം പോലീസിന്റെ നിരീക്ഷണവലയത്തിലാണ്.

