കെഫാക് അന്തർജില്ലാ മത്സരങ്ങൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി : കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ അഞ്ചിന്റെ മൂന്നാം വാരം പിന്നിട്ടപ്പോൾ കാസർഗോഡ്, കോഴിക്കോട്, തൃശൂർ ജില്ലാ ടീമുകൾ വിജയിച്ചപ്പോൾ മലപ്പുറം - തിരുവനന്തപുരവും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മിശ്രിഫിലെ യൂത്ത് പബ്ലിക്സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ഗാലറിക്ക് മുമ്പിൽ ആവേശത്തോടെ ടീമുകൾ പോരാടിയപ്പോൾ പ്രവാസി ആസ്വാദകർക്ക് ഫുട്ബോൾ വിരുന്നായി മാറി. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ജില്ലാ മാസ്റ്റെർഴ്സ് ലീഗിലെ KEA കാസർഗോഡ് -EDFFA എറണാകുളം , KDFA കോഴിക്കോട് - MFAK മലപ്പുറം , പാലക്കാട് - തിരുവനന്തപുരം എന്നി മൂന്ന്മത്സരങ്ങളും സമനിലയിൽ അവസാനിച്ചു.
സോക്കർ ലീഗിലെ ആദ്യമത്സരത്തിൽ മുൻചാമ്പ്യന്മാരായ TRASK തൃശൂർ പാലക്കാടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി തൃശൂരിന് വേണ്ടി കിഷോർ ഇരട്ട ഗോൾ നേടി . രണ്ടാം മത്സരത്തിൽKEA കാസർഗോഡ് ശക്തരായ EDFFA എറണാകുളത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി. രാജേഷാണ് കാസർഗോഡിന്റെ വിജയഗോൾ നേടിയത് . മൂന്നാം മത്സരത്തിൽ MFAK മലപ്പുറം- തിരുവനന്തപുരവും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . അവസാനമത്സരത്തിൽ KDFA കോഴിക്കോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വയനാടിനെ പരാജയപ്പെടുത്തി കോഴിക്കോടിന് വേണ്ടി ഷാമിലും , ജാരിസുമാണ് ഗോൾനേടിയത്. മാസ്റ്റേഴ്സ് ലീഗിലെ മാസരങ്ങളിലെ മാൻ ഓഫ് ദി മാച്ചസായി സാംസൺ (EDFFA-എറണാകുളം) , ബൈജു (തിരുവനന്തപുരം ) ഉബൈദ് (MFAK മലപ്പുറം ) സോക്കർ ലീഗിൽകിഷോർ (TRAASK തൃശൂർ ) ദിനിൽ (EDFFA )ബിജു (തിരുവനന്തപുരം ) ജാരിസ് (KDFAകോഴിക്കോട് ) എന്നിവരെയും തിരഞ്ഞെടുത്തു.

