അബു­­­­­­­ദാ­­­­­­­ബി­­­­­­­ കൗ­­­­­­­ണ്ട്ഡൗൺ വി­­­­­­­ല്ലേ­­­­­­­ജിൽ പു­­­­­­­തു­­­­­­­വത്സരാ­­­­­­­ഘോ­­­­­­­ഷത്തിന് തു­­­­­­­ടക്കം


അബു­­­­­­­ദാ­­­­­­­ബി : തലസ്ഥാന എമിറേറ്റിൽ പുതുവത്സരാഘോഷത്തിനു തുടക്കമായി. കൾചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ അബുദാബി ബ്രേക്ക്
വാട്ടറിലെ ന്യൂ ഇയർ കൗണ്ട്ഡൗൺ വില്ലേജിൽ എമറാത്തി ഗായകൻ മുഹമദ് അൽ ഷെഹിയുടെ സംഗീത വിരുന്നോടെയാണ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തത്.  

ഞായറാഴ്ചവരെ ദിവസവും വൈകിട്ട് നാലു മുതൽ പുലർച്ചെ രണ്ടുവരെ പുതുവത്സര കൗണ്ട്ഡൗൺ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കും. പാരീസിൽനിന്നുള്ള സൂപ്പർ സ്റ്റാർ ഡിജെ, ഡിജെ കെസ, കനേഡിയൻ−ലെബനീസ് ഗായകൻ ഡാനി ആരിഡി, ഓറിയന്റൽ വെസ്റ്റേൺ ഫ്യൂഷൻ ബാൻഡ് അർണബീറ്റ് എന്നിവരുടെ പരിപാടികളും പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്നു. 

ബോക്‌സിങ്, എം.എം.എ, ബോഡി അറ്റാക്ക്, മുയിതായ് തുടങ്ങിയ പരിശീലനങ്ങൾ ഉൾക്കൊള്ളുന്ന ലീസ് മിൽസ് പ്രൈമൽ ജിം നയിക്കുന്ന ഫിറ്റ്‌നസ് പ്രകടനവും ശ്രദ്ധേയമായി. എമറാത്തി കലാകാരികളായ ഹുസൈൻ അൽ ജാസ്മി, അറബ് സൂപ്പർസ്റ്റാർ ഫൗദ് അബ്ദുൽവദ്, ഈജിപ്ഷ്യൻ മൾട്ടി ടാലന്റ്‌സ് മ്യൂസിക് സ്റ്റാർ ടമേർ ഹോസ്‌നി എന്നിവരുടെ നേതൃത്വത്തിലുള്ള പരിപാടികളും തുടർ ദിവസങ്ങളിൽ നടക്കും.

 യു.എ.ഇ കേന്ദ്രമായ റോക് ബാൻഡ് ബോക്‌സ്റ്റോൺസ്, ഫങ്ക് ജാം ഗ്രൂപ്പ് കാൾ, റെഡാ മാഫിയ, വയലിനിസ്റ്റ്−ഗായകൻ ഹാനാ, അൾജീരിയൻ ബെർബർ ഗായകൻ സൂദ് മാസി എന്നിവരുടെ സംഗീത പരിപാടികളുമുണ്ടായിരിക്കും. ഡിസംബർ 31നാണ് ഏറെ കാത്തിരിക്കുന്ന കൗണ്ട്‌ഡൗൺ പ്രോഗ്രാം.

തുടർന്ന് വിസ്മയകരമായ ലേസർ ലൈറ്റുകൾ, കൺഫെറ്റ് ഷൂട്ടർ എന്നിവയും 15 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്നു പ്രയോഗവും ചിരിയുടെ രാജാവ് അലി അൽ സായ്ദിന്റെ പുതുവർഷ കോമഡി പരിപാടിയും നടക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed