സ്വദേ­ശി­വൽ­ക്കരണം മൂ­ലം സാ­ന്പത്തി­ക ബാ­ധ്യത വർ­ദ്ധി­ക്കു­ന്നതാ­യി­ കു­വൈ­ത്ത്


കുവൈത്ത് സിറ്റി: സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിക്കുകയാണെങ്കിലും വിദേശികളെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കുന്നതു സർക്കാരിനു വൻ സാന്പത്തിക ബാധ്യതയാകുന്നതായി റിപ്പോർട്ട്. ബജറ്റ് വിഹിതം വർദ്ധിപ്പിക്കണമെന്നാണു വിവിധ മന്ത്രാലയങ്ങളിൽനിന്നു ധനമന്ത്രാ‍‍‍‍ലയത്തിനു ലഭിക്കുന്ന അപേക്ഷകളിലെ പ്രധാന ആവശ്യം. 

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിദേശികളെ പിരിച്ചുവിടുന്പോൾ സേവനാനന്തര ആനുകൂല്യമായി വൻ‌‌തുക ഒന്നിച്ചു നൽകേണ്ടിവരുന്നതാണു പ്രധാന പ്രശ്നം. കുറഞ്ഞ ശന്പളത്തിനു ജോലി ചെയ്തിരുന്ന വിദേശിയെ ഒഴിവാക്കി കൂടുതൽ ശന്പളം നൽകി സ്വദേശിയെ നിയമിക്കുന്പോഴുള്ള അധിക ശന്പളബാധ്യതയും ബജറ്റ് വിഹിതം കൂട്ടിക്കിട്ടാനുള്ള കാരണമായി മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്വദേശി−വിദേശി ശന്പള നിരക്കിലെ വ്യത്യാസം കണക്കാക്കുന്പോൾ പ്രതിവർഷം എട്ടു കോടി ദിനാർ (ഏകദേശം 1680 കോടി രൂപ) അധികം വേണ്ടിവരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

നിലവിൽ പൊതുമേഖലയിൽ വിദേശികൾക്കു ശരാശരി 680 ദിനാർ (ഏകദേശം 1.43 ലക്ഷം രൂപ) ആണു ശന്പളം. സ്വദേശികൾക്ക് 1500 ദിനാറും (ഏകദേശം 3.15 ലക്ഷം രൂപ). 96,000 തസ്തികകളിൽ സ്വദേശിവൽകരണം നടപ്പാക്കിയാൽ ഫലത്തിൽ എട്ടു കോടിയോളം ദിനാറിന്റെ അധികബാധ്യത വരുന്നു. കുവൈത്തിൽ നിലവിൽ
പ്രതിവർഷം 30,000 സ്വദേശികൾ വീതം ബിരുദം നേടി പുറത്തിറങ്ങുന്നു. ആനുപാതികമായി തൊഴിലില്ലായ്മനിരക്കും വർദ്ധിക്കുന്നു. സ്വദേശികളെ നിയമിച്ചാൽ കൂടുതൽ ശന്പളം നൽകേണ്ടിവരുമെന്നതിനാൽ സ്വകാര്യ കന്പനികൾ ഇപ്പോഴും വിദേശികളെ നിയമിക്കാനാണ് ഇഷ്ടപ്പെടുന്നത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed