ഗൾ­ഫ് സഹകരണ കൗ­ൺ­സി­ലി­ന്റെ­ ഭാ­വി­യെ­ക്കു­റി­ച്ച് ആശങ്ക വേ­ണ്ട: കു­വൈ­ത്ത്


കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി.) ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും മധ്യസ്ഥതയുമായി മുന്നോട്ടുപോകുമെന്നും കുവൈത്ത്. ഖത്തറുമായി പ്രതിസന്ധി നിലനിൽക്കേ ജി.സി.സി.യുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയോ മരവിപ്പിക്കുകയോ ചെയ്യരുതെന്നും കുവൈത്ത് ആഹ്വാനം ചെയ്തു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജറാല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യസ്ഥ ശ്രമം തുടരുകയാണെന്നും ജി.സി.സി.യുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീ ക്ഷയാണ് കുവൈത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ആദ്യവാരം ഗൾഫ്
പാർലിമെന്റ് സ്പീക്കർമാരുടെ യോഗം നടക്കാനിരിക്കെയാണ് കുവൈത്തിന്റെ ആഹ്വാനം. ജനുവരി എട്ട്, ഒന്പത് തീയ്യതികളിലാണ് യോഗം നടത്താൻ‍ ശ്രമിക്കുന്നതെന്ന് അൽ ജസീറ റിപ്പോർ‍ട്ടുചെയ്തു.

നേരത്തേ കുവൈത്തിൽ നടന്ന ജി.സി.സി. ഉച്ചകോടിയിൽ സൗദി സഖ്യരാജ്യങ്ങളിലെ ഭരണാധികാരികൾ പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്ന് രണ്ടുദിവസത്തെ ഉച്ചകോടി ഒറ്റദിവസമായി ചുരുക്കേണ്ടിവന്നിരുന്നു. ഖത്തർ‍ അമീർ‍ മാത്രമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനുമേൽ സൗദിസഖ്യം ജൂൺ അഞ്ചിന് ഉപരോധം ഏർപ്പെടുത്തിയതുമുതൽ കുവൈത്ത് അമീറാണ് മധ്യസ്ഥതയ്ക്ക് നേതൃത്വം നൽകുന്നത്. അമേരിക്ക ഉൾ‍പ്പെടെയുള്ള നിരവധിരാജ്യങ്ങൾ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ആഹ്വാനം ചെയ്തിട്ടും സൗദി സഖ്യം പ്രതിസന്ധി പരിഹരിക്കാൻ സന്നദ്ധ മായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed