യു.എ.ഇ 2018-ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
ദുബൈ: 2018−ലെ പൊതു അവധികൾ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവുപ്രകാരം എല്ലാ വർഷവും നവംബർ 30 രക്തസാക്ഷിദിനമായി ആചരിക്കുന്നുണ്ട്. പുതുവർഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്.
മെയ് 16−നാണ് റമദാൻ അവധി പ്രതീക്ഷിക്കുന്നത്. ജൂൺ 14 മുതൽ ഈദുൽ ഫിത്തർ അവധിയാണ്. മൂന്ന് ദിവസമാണ് അവധി. ഹജ്ജ് സീസൺ ആരംഭവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 12−ന് അവധി നൽകിയിട്ടുണ്ട്.
ആഗസ്റ്റ് 20 അറാഫത് ദിനാചരണത്തിന്റെ അവധിയാണ്. ആഗസ്റ്റ് 21 മുതൽ മൂന്നുദിവസം ഈദ് അൽ അദയുടെ അവധിയാണ്. സപ്തംബർ 11−ന് മുഹറം വർഷാരംഭത്തിന്റെ അവധിയാണ്. നവംബർ 19 പ്രവാചകൻ മുഹമ്മദിന്റെ ജന്മദിന അവധിയാണ്. നവംബർ 30 രക്തസാക്ഷിദിനവും ഡിസംബർ രണ്ടും മൂന്നും യു.എ.ഇ ദേശീയദിന അവധിയുമായിരിക്കും.

