സൽമബാദ് യൂണിറ്റിൽ മുജാലസ സംഘടിപ്പിച്ചു
സൽമബാദ്: ഐസിഎഫിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിൽ നാൽപ്പത് ഇടങ്ങളിൽ നടക്കുന്ന മുജാലസ സംഗമത്തിന്റെ ഭാഗമായി, സൽമബാദ് യൂണിറ്റിലും മുജാലസ സംഘടിപ്പിച്ചു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ നന്മ നിറഞ്ഞ ജീവിതത്തെക്കുറിച്ചൊരു ആത്മ ബോധം വളർത്തുന്ന സംസ്കരണ പദ്ധതിയായ റൗള കോഴ്സിന്റെ ആരംഭം എന്ന നിലക്കാണ് ഐസിഎഫ് ഗൾഫിൽ 1000 കേന്ദ്രങ്ങളിൽ മുജാലസ (‘റൗള’ പ്രലോഗ്) സംഘടിപ്പിച്ചത്.
ഹാഷിം മുസ്ലിയാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ അഡ്മിൻ സെക്രട്ടറി അബ്ദുൽ സലാം മുസ്ലിയാർ ‘മുജാലസ’ ഉദ്ഘാടനം ചെയ്തു. മുജാലസയിലെ പ്രധാന സെഷനായ റൗളയുടെ പ്രഥമ ക്ലാസ്സ് ‘സ്നേഹത്തിന്റെ ആത്മീയ തലം’ റഹീം സഖാഫി വരവൂർ അവതരിപ്പിച്ചു. റഫീഖ് മാസറ്റർ നരിപ്പറ്റ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ മുജാലസയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനം വിതരണം നടന്നു. സംഗമത്തിൽ അൻവർ സലീം സഅദി, നിസാം കണ്ണൂർ, ഷഫീഖ് മുസ്ലിയാർ, ഉസ്മാൻ ഓട്ടുപാറ ഉമ്മർ ഹാജി ഹനീഫ, ഹംസ ഖാലിദ് സഖാഫി, ഹർഷാദ് ഹാജി എന്നിവർ പങ്കെടുത്തു.

