വിദേശികൾക്ക് വില്ലകളിൽ താമസം അനുവദിക്കരുതെന്ന് ആവശ്യം
കുവൈത്ത് സിറ്റി : വിദേശികളെ വില്ലകളിൽ താമസിക്കാൻ അനുവദിക്കരുതെന്ന് കുവൈത്തിലെ റിയൽ എേസ്റ്ററ്റ് സംഘടന. വിദേശികൾക്കു വില്ലകളിൽ താമസം അനുവദിക്കുന്നതു റിയൽ എേസ്റ്ററ്റ് മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതായാണു റിയൽ എേസ്റ്ററ്റ് ഫെഡറേഷൻ എന്ന സംഘടനയുടെ വാദം.
വെള്ളത്തിനും വൈദ്യുതിക്കുമുള്ള സബ്സിഡി ആനുകൂല്യം സ്വദേശികൾക്കു മാത്രമാണു ലഭ്യമാകുന്നതെന്ന് ഉറപ്പാക്കാനും ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്നു ഫെഡറേഷൻ സെക്രട്ടറി ഗൈസ് അൽ ഗാനിം പറയുന്നു.
സബ്സിഡി ആനുകൂല്യം വില്ലകൾക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെ വിദേശികൾ ഇവ വാടകയ്ക്കെടുക്കുന്ന പ്രവണത വർദ്ധിക്കും. ഇതു തടയാൻ നിയന്ത്രണം ആവശ്യമാണ്. അറബ് ഇതര വിദേശികൾ മദ്യം വാറ്റാനും മറ്റും വില്ലകൾ ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
വിദേശികളുടെ താമസം ഫ്ളാറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ ഈ മേഖലയിൽ നിക്ഷേപം വർദ്ധിക്കുമെന്നുംറിയൽ എേസ്റ്ററ്റ് വളർച്ചയ്ക്കു സ ഹായകരമാകുമെന്നുമുള്ള വാദവും ഉയർത്തിയിട്ടുണ്ട്.

