പരിചയസന്പന്നതയുടെ തിളക്കവുമായി ഗോസൈബി ട്രാവൽസ്
മനാമ : ബഹ്റൈനിലെ ട്രാവൽ രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരന്പര്യമുള്ള അൽ ഗോസൈബി ട്രാവൽസ് എന്ന് മുന്പ് അറിയപ്പെട്ടിരുന്ന ഗോസൈബി ട്രാവൽസ് അതിന്റെ പുതിയതും ആകർഷകവുമായ ലോഗോയുടെ പുതുമോടിയിലാണ് ഇപ്പോൾ. ഗോ ബിസിനസ്, ഗോ ഹോളിഡേയ്സ്, ഗോ ബഹ്റൈൻ എന്നീ മൂന്ന് തരത്തിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ് ഗോസൈബി ട്രാവൽസിന്റെ സേവനങ്ങൾ.
സമീപകാലത്ത് ഇവർ ആരംഭിച്ച ഫിക്സഡ് ഡിപ്പാർച്ചർ ട്രാവൽ സ്കീമുകൾ ഇന്ന് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ജോർജ്‍ജിയയിലേക്ക് ഈ രീതിയിൽ നടത്തിയ യാത്ര വലിയ വിജയമായിരുന്നുവെന്ന് ഗോസൈബി അധികൃതരും യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഡിസംബർ മാസം വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ ജോർജ്‍ജിയയിലേയ്ക്കും 2018 ഫെബ്രവരി രണ്ടിന് ബാക്കുവിലേയ്കക്കും സമാനമായ ഫിക്സഡ് ഡിപ്പാർച്ചർ യാത്രകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ ഗോസൈബി ട്രാവൽസ്. ഇതു കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടാനുസൃതമുള്ള ട്രാവൽ പാക്കേജുകളും ഗോസൈബി ട്രാവൽസ് നൽകുന്നു.
യൂറോപ്യൻ വിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കോക്സ് ആന്റ് കിങ്ങ്സുമായി സഹകരിച്ച് യൂറോപ്പിലേയ്ക്കും, കിഴക്കൻ രാജ്യങ്ങളിലേയ്ക്കും മികച്ച എൻ.ആർ.ഐ പാക്കേജുകളും ഗോസൈബി ട്രാവൽസ് ഉപഭോക്താക്കൾക്ക് നൽകുന്നു. ഈ പാക്കേജെടുത്ത് യാത്ര ചെയ്യുന്നവർക്ക് ഇന്ത്യൻ ഭക്ഷണം തന്നെ ലഭ്യമാണ്. ഓൺലൈനിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ ബുക്ക് നൗ എന്ന വെബ് സൈറ്റിന്റെ വിജയത്തിന് ശേഷം വരും ദിവസങ്ങളിൽ ബുക്ക് നൗവിന്റെ മൊബൈൽ ആപ്പ് അടുത്ത് തന്നെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഗോസൈബി ട്രാവൽസ് അധികൃതർ. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ഇത് ഏറെ ഉപയോഗ പ്രദമാകുമെന്നാണ് കരുതുന്നത്.
ഗോ സ്പോർട്സ് എന്ന വിഭാഗത്തിലൂടെ ലോകമെന്പാടും നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമാണ് ഗോസൈബി ട്രാവൽസ് നൽകുന്നത്. ബഹ്റൈനിൽ സമീപകാലത്ത് നടന്ന ബ്രെയ്്വിന്റെ ഔദ്യോഗിക ട്രാവൽ പാർട്ടണറായിരുന്നു ഗോസൈബി ട്രാവൽസ്. ഫോർമുല വൺ, ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് എന്നിവയിലും ഗോസൈബി ട്രാവൽസിന്റെ പങ്കാളിത്തമുണ്ട്. ഒന്പത് മുതൽ 17 വയസ് വരെ പ്രായമുള്ളവർക്കായി നടക്കുന്ന അന്താരാഷ്ട്ര കോച്ചിംഗ് ക്യാന്പുകളുടെ ഭാഗമാകാറുള്ള ഗോസിയാബി ട്രാവൽസ് റിയൽ മാഡ്രിഡ് ഫൗണ്ടേഷൻ, പ്രീമിയർ യുണൈറ്റഡ് ഫുഡ്ബോൾ യു.കെ എന്നിവയുടെ ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ഒരേ ഒരു ട്രാവൽ പാർടണർ കൂടിയാണ്. ഇതു കൂടാതെ അഭ്യന്തര ടൂറിസം വികസനത്തിന്റെ പങ്കാളികളാകുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളിലും ഗോസൈബി ട്രാവൽസ് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു. മനാമയുടെ ഹൃദയഭാഗത്ത് തന്നെ പ്രവർത്തിക്കുന്ന ഗോസൈബി ട്രാവൽസുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 17212333 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

