കു­വൈ­ത്തി­ലെ­ മി­നാ­ അബ്ദു­ല്ലയിൽ വെ­യർ­ഹൗ­സിൽ വൻ തീ­പി­ടി­ത്തം


കുവൈത്ത് സിറ്റി: മിനാ അബ്ദുല്ലയിൽ വെയർഹൗസ് കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചയോടെയുണ്ടായ അഗ്നിബാധ ഏഴു യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിശമനവിഭാഗം കഠിന പരിശ്രമത്തിലൂടെയാണ് നിയന്ത്രണ വിധേയമാക്കിയത്. എണ്ണമേഖലയുമായി ബന്ധപ്പെട്ട നിരവധികന്പനികളുടെ വെയർഹൗസുകൾ നിലകൊള്ളുന്ന മേഖലയിലാണ് പ്രമുഖ കന്പനിയുടെ വെയർഹൗസിൽ തീപിടിത്തമുണ്ടായത്. 

എണ്ണയും അനുബന്ധ ഉൽപന്നങ്ങളും നിറച്ച വെയർഹൗസിലെ അഗ്നിബാധ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നതു തടയാൻ അഗ്നിശമന വിഭാഗത്തിനു കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. 

25000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായത്. മൂന്നുമണിക്കൂറത്തെ ശ്രമഫലമായാണ് തീ നിയന്ത്രിച്ചത്. മിനാ അബ്ദുല്ലയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്ര
ണവിധേയമാക്കാൻ പരിശ്രമിച്ച അഗ്നിശമന സേനയെ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പ്രശംസിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed