കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
ഷീബ വിജയൻ
വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ഹിമാചൽ സ്വദേശിയായ വിക്രം റാണയുടെ മൃതദേഹമാണ് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മീനാക്ഷി പാലത്തിന് 150 മീറ്റർ താഴെയായി, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ജൂലൈ എട്ടിന് രാവിലെ പതിനൊന്നരയോടെയാണ് മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലെ മീനാക്ഷി പാലത്തിന് സമീപം അപകടമുണ്ടായത്. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
asadsdsaw

