അബ്ദലി­ ചാ­രക്കേ­സ് : ഒളി­വി­ൽ‌ കഴി­ഞ്ഞി­രു­ന്ന 12 പേർ പി­ടി­യിൽ


കുവൈത്ത് സിറ്റി : അബ്ദലി ചാരക്കേസിൽ പ്രതികളായ 12 പേർ പിടിയിലായി. സുപ്രീംകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ഒളിവിൽ‌ പോയ 14 പേരിൽ 12 പേരെയാണ് പിടികൂടിയത്. അവശേഷിക്കുന്ന രണ്ടുപേർക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അബ്ദലി മേഖലയിൽ നിന്നു 2015ൽ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിലെ പ്രതികൾക്ക് ഇറാനുമായും ലബനനിലെ ഹിസ്ബുല്ലയുമായും ബന്ധമുണ്ടെന്നാണു കണ്ടെത്തിയിരുന്നത്. 

കേസിൽ സുപ്രീം കോടതി വിധി പറയുന്പോഴേക്കും പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പ്രതികൾ കടൽമാർഗം ഇറാനിലേക്കു രക്ഷപ്പെട്ടുവെന്നായിരുന്നു ആദ്യവിവരം. അതേ തുടർന്ന് ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ കുവൈത്ത് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ കുവൈത്ത്എംബസിയിലെ നയതന്ത്ര സ്ഥാനപതിയെ ഇറാൻ വിദേശമന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണു 12 പേരെ പിടികൂടിയതെന്നു മന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതി വിട്ടയച്ചവർക്കു സുപ്രീം കോടതി തടവു വിധിച്ചതോടെയാണു പ്രതികൾ ഒളിവിൽ പോയത്. 

ഇറാൻ സ്വദേശി ഉൾപ്പെടെ 26 പേരായിരുന്നു കേസിലെ പ്രതികൾ. സ്വദേശികളായ ഷിയാ വിഭാഗത്തിൽ‌പ്പെട്ടവരാണു മറ്റുള്ളവർ. ക്രിമിനൽ കോടതി ഒന്നാം പ്രതിക്കെതിരെ വധശിക്ഷയും മറ്റുള്ളവർക്കു 15 വർഷം വരെ തടവും വിധിച്ചിരുന്നു. 

വധശിക്ഷ ശരിവച്ച അപ്പീൽ കോടതി മറ്റുള്ളവരെ വിട്ടയച്ചു. എന്നാൽ, സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കുകയും അപ്പീൽ കോടതി വിട്ടയച്ചവർക്കു വിവിധ കാലങ്ങളിലേക്കു തടവു വിധിക്കുകയും ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed