പിഎസ്‌സി ചെയർമാന് ശമ്പളം 4.10 ലക്ഷം, പ്രധാനമന്ത്രിക്ക് 2.80 ലക്ഷം; ഈ കൊള്ള ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് സർക്കാർ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും നിലവില്‍ നല്‍കി വരുന്ന അതിഭീമമായ ശമ്പള നിരക്ക് അടിയന്തരമായി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. দেশের പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നിവരേക്കാള്‍ വളരെ ഉയര്‍ന്ന ശമ്പളമാണ് പിഎസ്സി അംഗങ്ങള്‍ക്ക് നിലവില്‍ നല്‍കുന്നത്. പിഎസ്‌സിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നീതിബോധവും അര്‍ഹതയും കൃത്യമായ യോഗ്യതയും ഉള്ള കളങ്കരഹിതരായ വ്യക്തികളെയാണ് പിഎസ്‌സിയുടെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കേണ്ടതെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
2025ലെ ശമ്പള പരിഷ്‌കരണ കണക്കുകള്‍ പ്രകാരം പിഎസ്സി ചെയര്‍മാന് 4.10 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 4 ലക്ഷം രൂപയുമാണ് നിലവിലെ പ്രതിമാസ മൊത്ത ശമ്പളം. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് 2.80 ലക്ഷം രൂപയും കേരള മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് നിലവിലുള്ള ശമ്പളമെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു.
adeswadsdsads

