സ്വതന്ത്ര ഇന്ത്യ - ‘അർ‍­ത്ഥവും അനു­ഭവങ്ങളും’ ഐ.സി­.എഫ് സെ­മി­നാർ‍ ശ്രദ്ധേ­യമാ­യി­


മനാമ : ഇന്ത്യയുടെ 71ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്‌റൈൻ സ്വതന്ത്ര ഇന്ത്യ - ‘അർ‍ത്ഥവും അനുഭവങ്ങളും’ എന്ന ശീർ‍ഷകത്തിൽ‍ സംഘടിപ്പിച്ച സെമിനാർ‍ ശ്രദ്ധേയമായി. 

ഇന്ത്യ ഇന്ന് അനുഭവിക്കുന്ന അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും അറുതി വരുത്താൻ രാഷ്ട്രീയമായ പരിഹാരമാണ് ആവശ്യമെന്നും ഫാസിസത്തിനെതിരെ ജനാധിപത്യ മതേതര കക്ഷികൾ‍ പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ‍ മറന്ന് ഒന്നിക്കണമെന്നും സെമിനാറിൽ‍ വിഷയമവതരിപ്പിച്ചു കൊണ്ട് കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറിയും സിറാജ് മാനേജിംഗ് എഡിറ്ററുമായ എൻ‍. അലി അബ്ദുല്ല പറഞ്ഞു. സ്വാതന്ത്ര്യ സമര നേതാക്കളും ഭരണഘടനാ ശിൽ‍പ്പികളും സ്വപ്നം കണ്ട സ്വാതന്ത്ര്യം ഇന്ത്യൻ ജനതയ്ക്ക് ഇന്നും മരീചികയായി അവശേഷിക്കന്നു എന്നതാണ് സമകാലിക ഇന്ത്യയിലെ അനുഭവങ്ങൾ‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി ചില രാഷ്ട്രീയ സംഘടനകൾ‍ ജനങ്ങളെ വർ‍ഗ്ഗീയമായി ധ്രുവീകരിക്കുകയാണ്. നമ്മുടെ നാടിന്റെ മുഖമുദ്രയായ മതനിരപേക്ഷതയും സമാധാനാന്തരീക്ഷവും തകരാൻ ഇത് കാരണമാകും. നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിൽ‍ക്കുന്ന സഹിഷ്ണുതയും പരസ്പര ബഹുമാനവും പരിരക്ഷിക്കപ്പെടണം. ഇതിന് ശക്തമായ ബോധവൽ‍ക്കരണം അനിവാര്യമാണ് − അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ.സി.എഫ് ഉപാദ്ധ്യക്ഷൻ അബൂബക്കർ‍ ലത്വീഫി അദ്ധ്യക്ഷത വഹിച്ചു. 4‍ പി.എം ന്യൂസ് എഡിറ്റർ‍ പ്രദീപ് പുറവങ്കര സെമിനാർ‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ഓർ‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി പ്രസിഡണ്ട് ബിനു കുന്നന്താനം, അബ്ദുറഹീം സഖാഫി വരവൂർ‍ എന്നിവർ‍ സംസാരിച്ചു. എം.സി അബ്ദുൽ‍ കരീം സ്വാഗതവും മുഹമ്മദ് ഇസ്മാഈൽ‍ മിസ്ബാഹി നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed