തീ­പി­ടി­ത്തം വ്യാ­പകമാ­കു­ന്നത് തടയാ­ൻ കർ­ശന നടപടി­ എടു­ക്കു­മെ­ന്ന് കു­വൈ­ത്ത് ആഭ്യന്തര മന്ത്രാ­ലയം


കുവൈത്ത് സിറ്റി : രാജ്യത്ത് തീപിടിത്തം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ കർശന മുൻകരുതൽ നടപടികൾസ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ജനവാസമുള്ളതും വ്യാപാരകേന്ദ്രങ്ങൾ നിലക്കൊള്ളുന്നതുമായ മേഖലകളിൽ നിന്ന് വ്യവസായ സ്ഥാപനങ്ങൾ മാറ്റി സ്ഥാപിക്കുക എന്നതാണ് ആലോചനയിലുള്ള പ്രധാന നിർദ്ദേശം. കുവൈത്ത് സിറ്റിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിൽ വരെ തിരക്കേറിയ സ്ഥലങ്ങളിൽ വർക്ക്ഷോപ്പുകൾ ഉൾപ്പെടെ വ്യവസായവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങൾ ജനവാ‍‍‍‍സം കുറഞ്ഞ മേഖലയിലേക്ക് മാറ്റാനാണ് ആലോചന. അശ്രദ്ധകാരണം തീപിടിത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ടവർക്കുള്ള പിഴയും ശിക്ഷയും വർദ്ധിപ്പിക്കാനും ആലോചനയുണ്ട്. 

മൂന്നുവർഷം വരെ തടവും 50,000 ദിനാർ വരെ പിഴയുമാണ് ആലോചിക്കുന്നത്. തീപിടിത്തം കാരണം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിനും സ്ഥാപന ഉടമകളിൽ നിന്ന് പിഴ ഈടാക്കാൻ ഉദ്ദേശമുണ്ട്. അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പരിശോധന നടത്തിയാകും പിഴ തീരുമാനിക്കുക. 

തീപിടിത്തം കാരണം ഉയരുന്ന പുക അന്തരീക്ഷത്തിൽ കാര്യമായ മലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിൽ തീ പിടിത്തമുണ്ടാകുന്ന സ്ഥലങ്ങളിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അളക്കാനും സംവിധാനമുണ്ടാക്കും. 200000 ദിനാർ വരെയാകും അന്തരീക്ഷ മലിനീകരണത്തിനുള്ള പിഴ.

അതേസമയം നിർമ്മാണത്തിലുള്ള കെട്ടിടങ്ങൾക്ക് തീ‍‍‍‍പിടിക്കുന്നതിന്റെ പ്രധാന കാരണം സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് അഗ്നിശമന സേനാ ഡയറക്ടർ ജനറൽ ഖാലിദ് അൽ മക്റാദ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കുംവസ്തുക്കൾക്കും നാശം വിതയ്ക്കുന്ന തീപിടിത്തങ്ങൾക്ക് ഉത്തരവാദികളാകുന്നവരെ ഒരുതരത്തിലും സം‌‌രക്ഷിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സംഭവസ്ഥലത്ത് നിന്നെടുക്കുന്ന ഫോട്ടോ, സാന്പിൾ, ദൃക്‌സാക്ഷികൾ നൽകുന്ന വിവരങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് തീപിടിത്ത കാരണങ്ങൾ വിലയിരുത്തുന്നത്. മിക്ക സംഭവങ്ങളിലും സൂപ്പർവൈസറുടെ അനാസ്ഥ തീപിടിത്തത്തിനു കാരണമാകുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ആരുടെയും സമ്മർദങ്ങൾക്കു വഴങ്ങാതെയാണ് അഗ്നിശമന വിഭാഗം തെളിവെടുപ്പ് നടത്താറുള്ളത്. ആഭ്യന്തര മന്ത്രാ‍‍‍‍ലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിന്റെ സഹകരണവും തേടാറുണ്ട്. 

നിർമ്മാണത്തിലുള്ള കെട്ടിടങ്ങളുടെ ഉൾവശത്തുവച്ച് ഇരുന്പു കന്പികൾ മുറിക്കുന്പോൾ ചിതറുന്ന തീ മരക്കഷണങ്ങളിലും മറ്റും വീണ് വൻ അഗ്നിബാധയ്ക്ക് കാരണമാകുന്നുണ്ട്. സബാഹ് അൽ സാലെം സർവ്വകലാശാല, കുവൈത്ത് ക്രഡിറ്റ് ബാങ്ക്, ഷർഖിൽ നിർമാണത്തിലുള്ള കെട്ടിടം എന്നിവിടങ്ങളിൽ തീപിടിക്കാ
നുണ്ടായ കാരണം അതാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ ഉൾഭാഗത്ത് ഇരുന്പ് കന്പികൾ മുറിക്കുന്നത് ഒഴിവാക്കണം. നിർബന്ധ സാഹചര്യങ്ങളിൽ ചിതറുന്ന തീ മരക്കഷണങ്ങളിലും മറ്റും എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. 

ഷർഖിലെ ഗാരീജിൽ തീപിടിച്ചത് എയർകണ്ടീഷണറിലുണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രദേശത്തിന്റെ അശാസ്ത്രീയ സ്വഭാവം അഗ്നിശമന സേനാ വാഹനങ്ങളുടെ നീക്കത്തിനും തടസമായി. കഴിഞ്ഞ വർഷം നിർമ്മാണത്തിലുള്ളതും അല്ലാത്തതുമായ 13,991 കെട്ടിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്‌‌തത്. നിയമലംഘനത്തിന് 655 പേരെ പ്രോസിക്യൂഷനു കൈമാറി. ഈ വർഷം വെയർഹൗസ്, കന്പനി, ഹോട്ടൽ, മെഡിക്കൽ ക്ലിനിക്, ഫാക്ടറി ഉൾപ്പെടെ 21 കെട്ടിടങ്ങൾ പൂർണമായി അടപ്പിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed