കു­വൈ­ത്തിൽ ഭി­ന്നശേ­ഷി­ക്കാ­ർ­ക്കു­ള്ള പാ­ർ­ക്കിംഗ് കയ്യേ­റു­ന്നത് ഇനി­ സി­വിൽ കു­റ്റകൃ­ത്യം


കുവൈത്ത് സിറ്റി : രാജ്യത്ത്  ഭിന്നശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ പാർക്കിംഗ് ഏരിയകൾ കയ്യേറി വാഹനം പാർക്ക് ചെയ്യുന്നത് ഇനി സിവിൽ കുറ്റകൃത്യങ്ങളുടെ കീഴിൽ വരും. നിലവിൽ അത് ഗതാഗത നിയമ ലംഘനമായായിരുന്നു പരിഗണിച്ചിരുന്നത്. സിവിൽ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ വരുന്നതോടെ അത്തരം നിയമലംഘനം പൊതു കുറ്റാന്വേഷണ വിഭാഗത്തിനു കീഴിലെ സിവിൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ പരിധിയിലാകും.

ഈ കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാൽ ആദ്യം തെളിവെടുപ്പ് വിഭാഗത്തിലും തുടർന്ന് കോടതി നടപടികൾക്കായി ജനറൽ പ്രോസിക്യൂഷനും കൈമാറും. അതു സംബന്ധിച്ച് ഗതാഗതവകുപ്പും ജനറൽ ഇൻ‌വെസ്റ്റിഗേഷൻ വകുപ്പും ധാരണയിലെത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയതായി കോടതി വഴി തെളിയുന്നതോടെ ഒരുമാസം തടവോ 100 ദിനാർ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. ഈ നിയമലംഘനം നടത്തുന്ന സ്വദേശികളും വിദേശി
കളും ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടിവരും. 

കുറ്റം തെളിയിക്കപ്പെട്ടുകഴിഞ്ഞാൽ ഇൻ‌വെസ്റ്റിഗേഷൻ വകുപ്പിൽനിന്നുള്ള അനുമതിപത്രം കോടതിയിൽ നൽകിയാൽ അല്ലാതെ പാസ്പോർട്ട്, ലൈസൻസ്, വാഹന ഇൻഷുറൻസ്, ഇഖാമ എന്നിവ പുതുക്കാൻ കഴിയില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed