അനധികൃത പരസ്യങ്ങൾക്കെതിരെ നടപടി കർശനമാക്കി ഷാർജ മുനിസിപ്പാലിറ്റി
ഷാർജ : നഗര സൗന്ദര്യത്തിനു കോട്ടം വരുത്തും വിധം പൊതു സ്ഥലങ്ങളിൽ ചുവരുകളിൽ അനധികൃതമായി പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ. അനധികൃത പരസ്യങ്ങൾ മുറികൾ വാടകയ്‌ക്കു നൽകുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
കെട്ടിടങ്ങളുടെ ചുവരുകളിലും തൂണുകളിലും പരസ്യം പതിക്കുന്ന പ്രവണത ഷാർജയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പരസ്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരസ്യങ്ങൾ പതിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും. പിടിക്കപ്പെട്ടാൽ പിഴ അടയ്ക്കേണ്ടിയും വരും.

