വി­മാ­ന യാ­ത്രക്കാ­ർ സൂ­ക്ഷി­ക്കു­ന്ന പണത്തിന് കസ്റ്റംസ് ഡി­ക്ലറേ­ഷൻ നി­ർ‍­ബന്ധമാ­ക്കി­


കുവൈത്ത് സിറ്റി : യാത്രക്കാർ കൈവശം സൂക്ഷിക്കുന്ന പണം ഇനി മുതൽ കസ്റ്റംസ് അധികൃതരെ ബോധ്യപ്പെടുത്തണം. 3000 കുവൈത്ത് ദിനാറിന് മുകളിൽ കൈവശം സൂക്ഷിക്കുന്ന യാത്രക്കാർക്കാണ് കസ്റ്റംസ് ഡിക്ലറേഷൻ ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ കൈവശം വയ്ക്കാവുന്ന പണത്തിന് പരിധിയില്ല. എന്നാൽ കസ്റ്റംസ് ഡിക്ലറേഷൻ‍ നിർബന്ധമാണ്.  

യാത്രക്കാർ കൈവശം സൂക്ഷിക്കുന്ന പണം തീവ്രവാദ സംഘങ്ങൾക്ക് എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. വിമാനയാത്രയിൽ കൈവശം സൂക്ഷിക്കാവുന്ന സാധനങ്ങൾ സംബന്ധിച്ചും കസ്റ്റംസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ www.customs.gov.kw വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിത സാധനങ്ങളുമായി പിടിക്കപ്പെടുന്നവർക്ക് ജയിൽ ശിക്ഷയും നിയമനടപടിയും നേരിടേണ്ടി വരും. യാത്രക്കിടയിൽ അപരിചിതൻ ഏൽപ്‍പിക്കുന്ന കത്തിനുള്ളിൽ‍ പോലും എന്താണെന്ന് ഉറപ്പിക്കാതെ കൈവശം സൂക്ഷിച്ചവർ പിന്നീട് മയക്ക് മരുന്ന കേസിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ നിരപരാധികളായ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് പിടിയിലായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed