കു­വൈ­ത്ത് സർ‍­ക്കാർ‍ മേ­ഖലയി­ലെ­ പു­തി­യ നി­യമനങ്ങൾ‍ സ്വദേ­ശി­കൾ‍­ക്ക്­ മാ­ത്രം


കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിലെ പുതിയ നിയമനങ്ങൾ സ്വദേശികൾക്ക് മാത്രമാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മന്ത്രിസഭ യോഗത്തിലാണ് ഗവൺമെന്റ് തസ്തികകളിലെ വിദേശി നിയമനം പൂർണമായും നിർത്തിവെക്കാൻ തീരുമാനമായത്. ഒഴിവുള്ള 1680 തസ്തികകളിലേക്ക് സ്വദേശികളെ ഉടൻ നിയമിക്കാനും കാബിനറ്റ് യോഗത്തിൽ തീരുമാനമായി. സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ഡിപ്ലോമ കരസ്ഥമാക്കിയ സ്വദേശികൾക്കാണ് വിവിധവകുപ്പുകളിൽ നിയമനം നൽകുക.

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ മേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് നേരത്തെ തന്നെ നിയന്ത്രണമുണ്ടായിരുന്നെങ്കിലും സ്വദേശികൾ ജോലി ചെയ്യാൻ മടിക്കുന്നതോ സ്വദേശികൾ ലഭ്യമല്ലാത്തതോ ആയ തസ്തികകളിൽ വിദേശികളെ പരിഗണിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ സ്പെഷ്യലിസ്റ്റ് തസ്തികളിൽ
പോലും വിദേശികളെ നിയമിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. 

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെങ്കിലും ആരോഗ്യമന്ത്രാലയത്തിൽ വിദേശി ഡോക്ടർമാരെ നിയമിക്കുന്നത് നിബന്ധനയോടെ തുടരും. നഴ്‌സിംഗ് മേഖലയെയും പുതിയ തീരുമാനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. സർക്കാർ മേഖലയിലെ എല്ലാ തസ്തികകളിലും ജോലി ചെയ്യാൻ സ്വദേശികളെ യോഗ്യരാക്കാനാണ് ഇത്തരമൊരു നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ സ്കൂളുകളിൽ വിദേശി അദ്ധ്യാപകരുടെ നിയമനം നടക്കുന്നുണ്ട്.
പുതിയ തീരുമാനം പ്രാബല്യത്തിലായാൽ ഇതിനും കടുത്ത നിയന്ത്രണമുണ്ടാകുമെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed