നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായികയും നടിയുമായ റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. റിമിയെ പൊലീസ് വിളിച്ചുവരുത്തിയാണോ അതോ ഫോണിലൂടെയാണോ ചോദ്യം ചെയ്തത് എന്നതു വ്യക്തമല്ല. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു, ഇതിനുശേഷം ആരെ വിളിച്ചു, ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ചോദിച്ചത്. ചില ഉത്തരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു പൊലീസ് വിലയിരുത്തി. റിമിയെ വിശദമായി വീണ്ടും ചോദ്യം ചെയ്തേക്കും.

