ഷെയ്ഖ് ജാബർ കോസ്വേ നിർമ്മാണം അടുത്തവർഷത്തോടെ പൂർത്തിയാകും
കുവൈത്ത് സിറ്റി : ഷെയ്ഖ് ജാബർ കോസ്വേ നിർമ്മാണം അടുത്തവർഷം അവസാനം പൂർത്തിയാകും. സാബിയയെയും സിൽക്ക് സിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കോസ്്വേ. 36 കിലോമീറ്റർ ദൈർഘ്യമുള്ള പാലം ലോകത്തിലെ ദൈർഘ്യമേറിയ പാലങ്ങളിൽ ഒന്നായി മാറും. 738 ദശലക്ഷം ദിനാറാണ് പദ്ധതിയുടെ നിർമ്മാണച്ചിലവ്.
കോസ്വേ നിർമാണത്തിന്റെ 80 ശതമാനം പൂർത്തിയായതായാണു കണക്കാക്കുന്നത്. നിലവിൽ ഒരുമണിക്കൂർ യാത്രചെയ്യുന്നതിനു പകരം പാലം വഴി 15 മിനിറ്റുകൊണ്ടു ലക്ഷ്യത്തിൽ എത്താൻ സാധിക്കും. കുവൈത്തിനെ സാന്പത്തിക ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിഭാവനം ചെയ്ത വികസന പദ്ധതികൾ പ്രധാനപ്പെട്ടതാണ് ഷെയ്ഖ് ജാബർ കോസ്വേ.

