റോഡരികിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾ മുനിസിപ്പാലിറ്റി ജപ്തി ചെയ്തു
അബുദാബി : റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 141 കാറുകൾ മുനിസിപ്പാലിറ്റി ജപ്തി ചെയ്തു. പിടിച്ചെടുത്ത കാറുകൾ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകളുടെ പേരിൽ 3000 ദിർഹം വീതം പിഴ ചുമത്തിയതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ ദീർഘകാലമായി പാർക്ക് ചെയ്ത വാഹനങ്ങളാണ് കണ്ടുകെട്ടിയത്. നഗര പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയാണ് ഈ നടപടി. മുസഫ, മഫ്രഖ് എന്നീ ഇൻഡസ്ട്രിയൽ ഏരിയകളിൽ ഉൾപ്പെടെ 141 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
അഴുക്ക് പുരണ്ടും പൊടി തിങ്ങിയും നഗരസൗന്ദര്യത്തിനു ഭംഗമുണ്ടാക്കുന്ന രീതിയിൽ കാണപ്പെട്ട 289 വാഹനങ്ങളുടെ ഉടമകൾക്ക് പ്രത്യേകം മുന്നറിയിപ്പ് നോട്ടിസും നൽകിയിരുന്നു.

